കോഴിക്കോട് നോര്‍ത്തില്‍ രഞ്ജിത്ത് തന്നെ!

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎം ശക്തി കേന്ദ്രമായ കോഴിക്കോട് നോര്‍ത്തില്‍ സംവിധായകന്‍ രഞ്ജിത്ത് തന്നെ മത്സരിക്കും. സ്ഥാനാര്‍ത്ഥി ചര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ തന്നെ രഞ്ജിത്തിന്റെ പേര് ഉയര്‍ന്നിരുന്നു. ഇപ്പോഴത് ധാരണയില്‍ എത്തിയിരിക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും.

എന്നാല്‍ ഇവിടെ നിലവിലെ എംഎല്‍എയായ എ. പ്രദീപ് കുമാറിനെ മാറ്റുന്നത് വിജയെസാധ്യതയെ ബാധിക്കുമെന്നാണ് പ്രാദേശികമായി സിപിഎമ്മിന് ലഭിക്കുന്ന ഉപദേശം. ഇതിനുപുറമേ സവര്‍ണ്ണ, ഫ്യൂഡല്‍ ഭാവുകത്വത്തെയും അധികാരത്തെയും താലോലിക്കുകയും മുന്നോട്ടു വെയ്ക്കുകയും ചെയ്യുന്നതരത്തില്‍ നിരവധി സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയ രഞ്ജിത്തിന്‍റെ കാര്യത്തില്‍ സിപിഎമ്മിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു വിഭാഗം സംസ്കാരിക പ്രവര്‍ത്തകര്‍ക്ക് താത്പര്യം കുറവാണ്.

രഞ്ജിത്തിനെയും ഷാജി കൈലാസിനെയും പോലുള്ളവരാണ് പിന്നീട് ശക്തിപ്രാപിച്ച ഹിന്ദുത്വ ആശയങ്ങള്‍ക്ക് ജനപ്രിയ സിനിമയില്‍ അംഗീകാരമുണ്ടാക്കിക്കൊടുത്തത് എന്ന അഭിപ്രായം പ്രബലമാണ്. രഞ്ജിത്ത് സ്ഥാനര്‍ഥിയാകുമ്പോള്‍ ഇത്തരം വിഷയങ്ങള്‍ പൊതുചര്‍ച്ചയ്ക്ക് വിധേയമാകുമെന്നും സംസ്കാരിക, രാഷ്ട്രീയ വിഷയങ്ങളില്‍ ഗൌരവ രാഷ്ട്രീയ നിലപാടുള്ള സിപിഎം സഹയാത്രികരുടെ പാര്‍ട്ടിയിലുള്ള വിശ്വാസത്തകര്‍ച്ചക്ക് അത് കാരണമാകുമെന്നും അഭിപ്രായമുയര്‍ന്നുവന്നിട്ടുണ്ട്. ഇത് രഞ്ജിത്തിനെ മത്സരിപ്പിക്കാനുള്ള ആലോചനകളെ ഒരു ഘട്ടത്തില്‍ പുറകോട്ടടിപ്പിച്ചിരുന്നു.

2011 നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രദീപ് കുമാറിന് വേണ്ടിയുള്ള പ്രാചരണത്തിന് നേരിട്ടെത്തിയ വ്യക്തി കൂടിയാണ് രഞ്ജിത്ത്. മുഖ്യമന്ത്രി പിണറായി വിജയനുമായും സിപിഐഎം ഉന്നത നേതാക്കളുമായി അടുത്ത ബന്ധവുമുണ്ട്. പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിലെ മുഖ്യാതിഥിയായിരുന്നു രഞ്ജിത്ത്. 

Contact the author

News Desk

Recent Posts

Web Desk 3 years ago
Assembly Election 2021

സത്യപ്രതിജ്ഞ ചടങ്ങിൽ 250 പേർ മാത്രമെന്ന് അസിസ്റ്റൻഡ് പ്രോട്ടോക്കോൾ ഓഫീസർ

More
More
Web Desk 3 years ago
Assembly Election 2021

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പുതിയ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

More
More
Web Desk 3 years ago
Assembly Election 2021

നേമത്തെ വീര പരിവേഷവുമായി വി. ശിവന്‍കുട്ടി മന്ത്രി സഭയിലേക്ക്

More
More
Web Desk 3 years ago
Assembly Election 2021

തൃത്താലയില്‍ നിന്നും കേരളത്തിനൊരു സ്പീക്കര്‍ - എം.ബി രാജേഷ്‌

More
More
Web Desk 3 years ago
Assembly Election 2021

ജലീലിനു പിന്നാലെ കോളേജില്‍ നിന്ന് ബിന്ദു ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി പദത്തിലേക്ക്

More
More
Web Desk 3 years ago
Assembly Election 2021

പി രാജീവ്: ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് വ്യവസായ മന്ത്രിപദത്തിലേക്ക്

More
More