കുഞ്ഞാലിക്കുട്ടി താമരശ്ശേരി ബിഷപ് ഹൌസില്‍; തിരുവമ്പാടി സീറ്റില്‍ പിന്തുണ തേടി

കോഴിക്കോട്: താമരശ്ശേരി ബിഷപ്പ് റമീജിയോസ് ഇഞ്ചനാനിയേലുമായി മുസ്ലിം ലീഗ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. പി.കെ.കുഞ്ഞാലിക്കുട്ടിയും എം. കെ. മുനീറും ഇ. ടി. മുഹമ്മദ്‌ ബഷീറുമാണ് കൂടിക്കാഴ്ച നടത്തിയത്. തിരുവമ്പാടിയിലെ ലീഗ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ തേടിയാണ് കൂടിക്കാഴ്ചയെന്നാണ് പ്രാഥമിക വിവരം. സഭയുടെ വിയോജിപ്പുകള്‍ പരിഹരിച്ചിട്ടുണ്ടെന്നാണ് ലീഗ് നല്‍കുന്ന സൂചന. രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയത് ഇതിന് വഴിതെളിച്ചെന്നാണ് ലീഗ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ബിഷപ്പിനെ കാണാന്‍ കുഞ്ഞാലിക്കുട്ടി എംപി എത്തിയിരിക്കുന്നത്.

കഴിഞ്ഞ തവണ തിരുവമ്പാടിയില്‍ ലീഗ് സ്ഥാനാര്‍ഥി പരാജയപ്പെട്ടിരുന്നു. സഭയുടെ അതൃപ്തിയാണ് പരാജയത്തിന് പിന്നിലെന്നായിരുന്നു വിലയിരുത്തല്‍. ഇക്കുറി തിരുവമ്പാടിയില്‍ സഭയ്ക്കുകൂടെ താല്പര്യമുള്ള ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിറുത്തണമെന്ന് രൂപത ആസ്ഥാനത്ത് എത്തിയ ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും സഭ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തിരുവമ്പാടി ഉള്‍പ്പെടുന്ന വയനാട് ലോക്സഭാ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്ക് മിന്നുന്ന വിജയം സമ്മാനിച്ചതില്‍ ഏറ്റവുംവലിയ പങ്കുവഹിച്ചത് ലീഗാണ് എന്നതിനാല്‍ തിരുവമ്പാടിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ലീഗിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നില്ല.

മുസ്ലീം ലീഗ് തുടര്‍ച്ചയായി വിജയിച്ചുവന്ന മണ്ഡലത്തില്‍ 2006ല്‍ മത്തായി ചാക്കോയായിരുന്നു ആദ്യമായി ഇടതുമുന്നണിക്ക് വിജയം സമ്മാനിച്ചത്. പിന്നീട് രണ്ടു വട്ടം ജോര്‍ജ്ജ് എം തോമസും. ഇത്തവണ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് സീറ്റ് നല്‍കാനാണ് എല്‍ഡിഎഫില്‍ ധാരണയായിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്ക് 54471 വോട്ടിന്‍റെ ലീഡ് നല്‍കിയ തിരുവമ്പാടിയില്‍ തദ്ദേശ തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും യുഡിഎഫിന്‍റെ ലീഡ് 5460 ആയി കുറഞ്ഞിട്ടുണ്ട്. എങ്കിലും വിജയപ്രതീക്ഷയിലാണ് ലീഗും യുഡിഎഫും.

Contact the author

Web Desk

Recent Posts

Web Desk 2 years ago
Assembly Election 2021

സത്യപ്രതിജ്ഞ ചടങ്ങിൽ 250 പേർ മാത്രമെന്ന് അസിസ്റ്റൻഡ് പ്രോട്ടോക്കോൾ ഓഫീസർ

More
More
Web Desk 2 years ago
Assembly Election 2021

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പുതിയ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

More
More
Web Desk 2 years ago
Assembly Election 2021

നേമത്തെ വീര പരിവേഷവുമായി വി. ശിവന്‍കുട്ടി മന്ത്രി സഭയിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

തൃത്താലയില്‍ നിന്നും കേരളത്തിനൊരു സ്പീക്കര്‍ - എം.ബി രാജേഷ്‌

More
More
Web Desk 2 years ago
Assembly Election 2021

ജലീലിനു പിന്നാലെ കോളേജില്‍ നിന്ന് ബിന്ദു ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി പദത്തിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

പി രാജീവ്: ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് വ്യവസായ മന്ത്രിപദത്തിലേക്ക്

More
More