സ്വർണ വിലയിൽ വൻ ഇടിവ് തുടരുന്നു; ഈ മാസം മാത്രം കുറഞ്ഞത് 2,640 രൂപ!

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. പവന് ഇന്ന് 440 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 34,160 രൂപയായി. ഗ്രാമിന് 55 രൂപ കുറഞ്ഞ് 4270 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്നു രാവിലെ മുതൽ വ്യാപാരം നടക്കുന്നത്. ഈ മാസം മാത്രം പവന് 2,640 രൂപയാണ് കുറഞ്ഞത്. തുടർച്ചയായി ഇത് അഞ്ചാം ദിവസമാണ് സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത്.

ഈ വർഷത്തെ കേന്ദ്ര ബജറ്റിനു ശേഷമുള്ള ദിവസങ്ങളിൽ സ്വർണ വില ചാഞ്ചാട്ടത്തിലാണ്. ഫെബ്രുവരി 19ന് ഈ മാസത്തെ കുറഞ്ഞ നിരക്കായ 34,400ൽ എത്തിയ വില പിന്നീട് ഉയർന്നിരുന്നു. ചൊവ്വാഴ്ച 35,000ന് മുകളിൽ എത്തിയ വില ബുധനാഴ്ച 80 രൂപ ഇടിഞ്ഞ് 35,000ൽ എത്തി. കേന്ദ്ര ബജറ്റിൽ ഇറക്കുമതി തീരൂവ കുറച്ചതിനു പിന്നാലെ ഏതാനും ദിവസങ്ങളിൽ വില ഇടിവു പ്രകടിപ്പിച്ചെങ്കിലും ട്രെൻഡ് നിലനിന്നില്ല. തിരിച്ചുകയറിയ വില പിന്നീട് ഏറിയും കുറഞ്ഞും നിൽക്കുകയാണ്.

സ്വര്‍ണത്തില്‍ എങ്ങനെ നിക്ഷേപിക്കണം?

വിവാഹാവശ്യത്തിനോ മറ്റോ സ്വര്‍ണം വാങ്ങുന്നവരാണെങ്കില്‍ ആഭരണമായി ങ്ങുന്നതാണ് നല്ലത്. അതല്ല, സ്വര്‍ണത്തില്‍ ഗൗരവമായി നിക്ഷേപിക്കുന്നവരാണെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കുന്ന സോവറിന്‍ ഗോള്‍ഡ് ബോണ്ടാണ് നല്ല മാര്‍ഗമെന്ന് ഹരീഷ് വ്യക്തമാക്കുന്നു. ഇത് ഓണ്‍ലൈനായി വാങ്ങുമ്പോള്‍ ഗ്രാമിന് 50 രൂപ ഇളവും ലഭിക്കും. ആഭരണം പോലെ ഇത് പെട്ടെന്ന് പണമാക്കി മാറ്റാന്‍ സാധിക്കില്ലെന്നതാണ് പോരായ്മ.

Contact the author

Business Desk

Recent Posts

Web Desk 2 weeks ago
Business

റെക്കോര്‍ഡ് തകര്‍ത്ത് സ്വര്‍ണ്ണവില; പവന് 400 രൂപ കൂടി

More
More
National Desk 8 months ago
Business

വിസ്‌ട്രോണ്‍ ഫാക്ടറി ഏറ്റെടുക്കാന്‍ ടാറ്റ; നടന്നാല്‍ ഇന്ത്യയിൽ ഐഫോണുകൾ നിർമ്മിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയാകും

More
More
Web Desk 10 months ago
Business

സ്വര്‍ണ വില വീണ്ടും കുറഞ്ഞു

More
More
Web Desk 10 months ago
Business

സ്വര്‍ണ വില കുതിക്കുന്നു; പവന് 400 രൂപ കൂടി

More
More
Web Desk 10 months ago
Business

സ്വര്‍ണവില കുതിക്കുന്നു; രണ്ട് ദിവസം കൊണ്ട് ഉയര്‍ന്നത് 1040 രൂപ

More
More
Web Desk 10 months ago
Business

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 640 രൂപ കൂടി

More
More