ദാഹം (ആയിരത്തൊന്നു രാവുകള്‍) - പുനരാഖ്യാനം - ഗഫൂര്‍ അറയ്ക്കല്‍

ദാഹം

ഒരിയ്ക്കല്‍ ഒരു ഘോരയുദ്ധം കഴിഞ്ഞ് ക്ഷീണിതനായി തിരിച്ചെത്തിയ ഖലീഫ ഹാറൂണ്‍ അല്‍ റഷീദ് ദാഹിച്ചു വലഞ്ഞതിനാല്‍ വെള്ളം വേണമെന്ന് ആവശ്യപ്പെട്ടു. ഇതു കേട്ട വിദൂഷകനായ ബുഹ്ലൂല്‍ ഒരു കപ്പ്‌ വെള്ളവുമായി ഓടിച്ചെന്നു. വെള്ളം നിറച്ച കപ്പ്‌ രാജാവിന് കൊടുത്തിട്ട് അയാള്‍ ചോദിച്ചു.

"മഹാരാജന്‍, ഇത് കുടിയ്ക്കുന്നതിന് മുന്‍പ് ഞാന്‍ ഒരു ചോദ്യം ചോദിയ്ക്കട്ടെ, ഇപ്പോള്‍ വെള്ളം ദുര്‍ല്ലബമാണെന്ന് കരുതുക, ഒരു കപ്പ്‌ വെള്ളത്തിന് അങ്ങ് എന്തു വില കൊടുക്കും?"

''എന്റെ സാമ്രാജ്യത്തിന്റെ പാതി കൊടുക്കും'' - ഖലീഫ ഹാറൂണ്‍ അല്‍ റഷീദ് മറുപടി പറഞ്ഞു.

"ശരി, പക്ഷെ ഈ വെള്ളം ശരീരത്തില്‍ നിന്നും പുറത്തുപോകാതെ മൂത്രതടസ്സമുണ്ടായി എന്ന് കരുതുക. അത് മാറ്റുന്നതിനായി എന്ത് ചെലവാക്കും?" - ബുഹ്ലൂല്‍ ചോദിച്ചു.

"തീര്‍ച്ചയായും എന്റെ രാജ്യത്തിന്റെ പാതി ഞാന്‍ അതിനായി ചെലവഴിക്കും"- രാജാവ് മറുപടി പറഞ്ഞു.

"മഹാരാജന്‍, അങ്ങനെയെങ്കില്‍ വെറുമൊരു കപ്പ്‌ വെള്ളത്തിന്റെയും ഒരു കപ്പ്‌ മൂത്രത്തിന്റെയും വിലയുള്ള ഒരു രാജ്യത്തിനു വേണ്ടിയാണോ അങ്ങ് ചോരപ്പുഴയോഴുക്കുന്നത്?- ബുഹ്ലൂല്‍ ചോദ്യം  തുടര്‍ന്നു.

ഇത് കേട്ട ഖലീഫ ഹാറൂണ്‍ അല്‍ റഷീദ് പൊട്ടിക്കരഞ്ഞു.

ബുദ്ധിമാനായ ബുഹ്ലൂല്‍  

ഖലീഫ ഹാറൂണ്‍ അല്‍ റഷീദിന്റെ സദസ്സിലെ വിദൂഷകനായിരുന്ന ബുഹ്ലൂല്‍, ബുദ്ധിമാനായ ബുഹ്ലൂല്‍ എന്നാണ്‌ അയാള്‍ അറിയപ്പെട്ടിരുന്നത്.

ഒരു ദിവസം ഖലീഫ ഹാറൂണ്‍ അല്‍ റഷീദ് കൊട്ടാരത്തിന് പുറത്ത് പോയിരുന്നപ്പോള്‍ ബുഹ്ലൂല്‍ രാജസിംഹാസനത്തില്‍ കയറിയിരുന്നു. അത് കണ്ട കൊട്ടാരം ഭടന്മാര്‍ അയാളെ പിടിച്ച് നല്ല തല്ലുവെച്ചു കൊടുത്തു. വിവരമറിഞ്ഞ ഖലീഫക്ക് പക്ഷെ ദേഷ്യമൊന്നും തോന്നിയില്ല. ഖലീഫ വിദൂഷകനെ ആശ്വസിപ്പിച്ചു.

കരഞ്ഞുകൊണ്ട്‌  ബുഹ്ലൂല്‍ പറഞ്ഞു-"രാജന്‍ എനിക്ക് തല്ലുകൊണ്ടതിലല്ല സങ്കടം. അവിടുന്ന് ദിവസവും ഇങ്ങനെ എത്ര തവണ തല്ലുകൊള്ളേണ്ടി വരുമെന്നോര്‍ത്തിട്ടാണ്."  

Contact the author

Recent Posts

Lisha Yohannan 2 years ago
Stories

റൈനോൾഡച്ചന്റെ ബാധ- ലിഷാ യോഹന്നാന്‍

More
More
V J Thomas 2 years ago
Stories

ആമകൾ പറക്കുന്ന കാലം - വി. ജെ. തോമസ്

More
More
Stories

ഛായാപടം - അവധൂതന്റെ മൊഴികള്‍ - ഷാനവാസ് കൊനാരത്ത്

More
More
V J Thomas 3 years ago
Stories

ആൺവൃക്ഷത്തോടവൾക്കു പറയാനുള്ളത് - വി.ജെ. തോമസ്

More
More
V J Thomas 3 years ago
Stories

വിത്തുകുത്തി തിന്നുന്നവർ - വി ജെ തോമസ്‌

More
More
Nadeem Noushad 3 years ago
Stories

മഞ്ഞക്കാലുള്ള മനുഷ്യന്‍ - സുധീര്‍ തപ്ലിയൽ - പരിഭാഷ: നദീം നൗഷാദ്

More
More