വിക്രം കര്‍ണനില്‍ നിന്ന് പിന്‍മാറിയിട്ടില്ല; ആര്‍. എസ്. വിമല്‍

നടന്‍ വിക്രം കര്‍ണനില്‍ നിന്ന് പിന്‍മാറിയെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ നിഷേധിച്ച് സംവിധായകന്‍ ആര്‍.എസ് വിമല്‍. വിക്രം ചിത്രത്തില്‍ നിന്ന് പിന്‍മാറിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. അതില്‍ വിക്രമിന്റെ പേരുള്‍പ്പെടുത്തിയിട്ടില്ല. തൊട്ടുപിന്നാലെയാണ് വിക്രം പിന്‍മാറിയെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. സൂര്യപുത്ര മഹാവീര്‍ കര്‍ണ എന്നാണ് ചിത്രത്തിന്റെ പേര്.

ഇന്ത്യയിലെയും വിദേശത്തെയും സ്റ്റുഡിയോകളിലായി ചിത്രീകരിക്കുന്ന സിനിമ പ്രമുഖ പ്രൊഡക്ഷൻ കമ്പനിയായ പൂജ എന്റർടെയ്ൻമെന്റ്സാണ് നിർമ്മിക്കുന്നത്. ഹോളിവുഡിലെ പ്രഗത്ഭരായ ടെക്നീഷ്യൻമാരും ചിത്രത്തിന്റെ അണിയറയിലുണ്ട്. ചിത്രത്തിന്റെ തിരക്കഥയും വിമൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. സിനിമയിലെ അഭിനേതാക്കളെക്കുറിച്ച് ഔദ്യോഗമായി പുറത്തുവിട്ടിട്ടില്ല.

ആദ്യം പൃഥ്വിരാജിനെ നായകനാക്കി മലയാളത്തില്‍ ആലോചിച്ച ചിത്രം പിന്നീട് വിക്രം നായകനാവുന്ന ബഹുഭാഷാ ബിഗ് ബജറ്റ് ചിത്രമായി മാറുകയായിരുന്നു. ആര്‍ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന കോബ്ര, മണി രത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വന്‍ എന്നിവയാണ് വിക്രത്തിന് പൂര്‍ത്തിയാക്കാനുള്ള മറ്റു ചിത്രങ്ങള്‍.

Contact the author

Film Desk

Recent Posts

Web Desk 1 year ago
Cinema

ജയസൂര്യയുടെ കത്തനാര്‍; ചിത്രീകരണത്തിനായി ഇന്ത്യയിലെ ഏറ്റവും വലിയ മോഡുലാര്‍ ഷൂട്ടിംഗ്ഫ്ലോര്‍

More
More
Web Desk 1 year ago
Cinema

ക്രിസ്റ്റഫറില്‍ മമ്മൂട്ടിക്കൊപ്പം അമലാ പോള്‍; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

More
More
Cinema

ആക്ഷന്‍ രംഗങ്ങളുമായി പത്താന്‍ ടീസര്‍; കിംഗ് ഖാന്‍ പഴയ ട്രാക്കിലേക്കെന്ന് ആരാധകര്‍

More
More
Cinema

'ഗോള്‍ഡ്‌' ഡിലീറ്റായിട്ടില്ല; പ്രചരിക്കുന്നത് വ്യാജവാര്‍ത്ത - ലിസ്റ്റിന്‍ സ്റ്റീഫന്‍

More
More
Web Desk 1 year ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More