ദൈവത്തെ പുരുഷവത്കരിച്ചത് എന്തിനാകും? - എറിൻ മാനിങ് / ടി. കെ. സുനില്‍ കുമാര്‍

കനേഡിയൻ തത്വചിന്തകയായ എറിൻ മാനിങ്, കോൻകോഡിയ യൂണിവേഴ്സിറ്റി (Concordia University) യിൽ Relational Arts & Philosophy വിഭാഗം മേധാവിയും സെൻസ് ലാബിന്റെ (Senselab) ഡയറക്ടറുമാണ്. ബ്രയാൻ മസുമിയോടൊപ്പം (Brian Massumi) എഴുതിയ 'Thought in the act', 'Always more than one: Individuation's dance', 'The Minor gesture' ഈയിടെ പുറത്തിറങ്ങിയ 'For a pragmatics of the Useless'  എന്നിവ എറിൻ മാനിങ്ന്‍റെ ശ്രദ്ധേയമായ പുസ്തകങ്ങളിൽ ചിലതാണ്. ദല്യൂസ്, ഗൊത്താരി, യീല്‍ബെര്‍ട്ട് സിമോന്തൻ, വൈറ്റ്ഹെഡ്  എന്നിവരുടെ ചിന്തകളെ മറ്റൊരു തലത്തിലേക്ക് വികസിപ്പിക്കുന്നവയാണ് മാനിങ്ങിന്റെ എഴുത്തുകൾ. ദൈവത്തെക്കുറിച്ച് മാനിങ്ങുമായി സുനിൽകുമാർ നടത്തിയ ഹൃസ്വ സംഭാഷണം.

സുനില്‍ കുമാര്‍ എന്നെ വൈറ്റ്ഹെഡിന്റെ ചിന്തയുമായി അടുപ്പിച്ചതിനും വായിക്കാൻ പ്രേരിപ്പിച്ചതിനും ആദ്യമേ നന്ദി പറഞ്ഞുകൊള്ളട്ടെ. നിങ്ങൾ സാധ്യമാക്കിയത് അത്രയ്ക്ക് സുന്ദരമായ ഒരു കൂട്ടിക്കെട്ടലായിരുന്നു. നിങ്ങളുടെ എഴുത്തു വായിക്കുമ്പോൾ എനിക്ക് തോന്നിയ ശ്രദ്ധേയമായ ഒഴിവാക്കൽ 'ദൈവം' ആണ്, ഘടനാപരമായ ഒരാവശ്യം എന്ന നിലയ്ക്ക്പോലും അതിൽ ദൈവം കടന്നുവരുന്നില്ല. നിങ്ങളിൽനിന്ന് ദൈവത്തെപ്പറ്റി അധികമൊന്നും കേട്ടിട്ടില്ല. അത് തികച്ചും അർത്ഥവത്തായ ഒരു മൗനമാണോ? ഇനി ദൈവം അല്ലെങ്കിൽ മറ്റെന്താണ് ചിന്തയിൽ പുതുമയുടെ സ്രോതസ്സായി വർത്തിക്കുന്നത്?  വൈറ്റ്ഹെഡിന്റെ ദൈവത്തിന് ദല്യൂസിന്റെ 'പരോഷം' (Virtual) പകരം വച്ചാൽ എന്താകും സംഭവിക്കുക?

എറിൻ മാനിങ്: ദൈവം എന്റെ എഴുത്തിൽ ഏറെയൊന്നും പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നത് ഒരു യാഥാർഥ്യമാണ്. - Potential അതിന് പകരമാകും എന്നാണ് ഞാന്‍ കരുതുന്നത്. ഞാൻ അതെപ്പറ്റി സൂഷ്മമായി പഠിക്കാൻ ശ്രമിക്കുകയുണ്ടായി, ഈയടുത്തകാലത്ത് ബ്രയാൻ മസ്സുമിയോടൊപ്പവും. ദൈവത്തെ സർഗാത്മകതയുടെ (Creativity) ശക്തി എന്ന നിലയ്ക്ക് കാണുമ്പോഴും വൈറ്റ്ഹെഡ് എന്തിനാണ് ദൈവത്തെ പുരുഷവത്കരിച്ചത് എന്ന് ഞാൻ അത്ഭുതപ്പെടുകയാണ് (ദൈവം എന്ന് തന്നെ വിളിക്കണം എന്നുണ്ടോ എന്നും). എന്താണ് സുനിലിന്റെ ഇതേപ്പറ്റിയുള്ള വീക്ഷണം?

സുനില്‍ കുമാര്‍:  ദൈവത്തെപ്പറ്റിയുള്ള എന്റെ ചില അങ്കലാപ്പുകൾ (Confusions) പറയാം.'നമ്മളീ കാണുന്ന ചുകപ്പ് അതുപോലെതന്നെ പച്ചയുമാകാമായിരുന്നല്ലോ. നമ്മൾ സ്നേഹത്തോടെ കൊണ്ടുനടക്കുന്നതിനോട് മുഖം തിരിച്ചു നടക്കുകയുമാകാമായിരുന്നു.' എന്നാലും ഈ സാധ്യതകളിൽ ചുകപ്പ് മാത്രം യാഥാർഥ്യമായത് എന്തുകൊണ്ടായിരിക്കും?. ദൈവത്തിന്റെ അഭാവത്തിൽ ആരാണ് ഈ മൂല്യവിചാരത്തിന് (Valuations) പിന്നിൽ ?.' എന്തൊക്കെയോ ചേര്‍ന്നു ചെയ്യുന്നു' (something doing) എന്നതിലൂടെ ഉദ്ദേശിക്കുന്നത് 'Fourth Person Singular' ആണെന്ന് താങ്കളുടെ  പുതിയ പുസ്തകത്തിൽ (For a pragmatics of the Useless) വായിച്ചപ്പോൾ ഞാൻ ദൈവത്തെയാണ് ഓർത്തത്. എന്റെ ചിന്താക്കുഴപ്പങ്ങൾ ഇവിടംകൊണ്ടും തീരുന്നില്ല. ദൈവത്തിന്റെ അഭാവത്തിൽ 'Subjuctive Aim' (വിഷയിക്കുള്ള പ്രാഗ് സൂചനകൾ) എവിടെനിന്ന് ലഭിക്കും? സാധ്യതകൾ (Potential) മാത്രം മതിയെങ്കിൽ, വൈറ്റ് ഹെഡിന്റെ ഭവശാസ്ത്ര തത്വംതന്നെ (Ontological principal, പിന്നിൽ ഒന്നുമില്ലാതെ ഒന്നുമില്ലെന്ന്-) പാളിപ്പോകില്ലേ? ദൈവത്തെ എന്തിനാകും പുരുഷവത്കരിച്ചത് എന്ന് എനിക്കും മനസ്സിലായിട്ടില്ല. ഒരുപക്ഷേ സ്റ്റീവൻ ഷാവിരോ (Steven Shaviro) പറഞ്ഞതുപോലെ 'ദൈവത്തിന്റെ സെക്കുലറൈസെഷൻ ' (Secularisation of God) ആകും വൈറ്റ്ഹെഡ് ഉന്നമിട്ടത്. നിങ്ങൾ കൂടുതൽ വിശദമാക്കും എന്ന് കരുതട്ടെ?

എറിൻ മാനിങ്: ഈ ചോദ്യങ്ങൾ എനിക്ക് ഇഷ്ടമായി. ഞാൻ വൈറ്റ്ഹെഡിനെ വായിക്കുമ്പോഴൊക്കെ ദൈവം എന്നത് സർഗാത്മകത എന്ന് തർജമ ചെയ്താണ് വായിക്കാറ്.ദൈവത്തെ ഒരു വസ്തുവായല്ല, ചലനമായാണ് ഞാൻ കാണുന്നത്. സ്പിനോസയിലെ (Spinoza) പ്രകൃതി (Nature) പോലെയോ ദല്യൂസ് ഗൊത്താരി (DG) യിലെ പരോക്ഷം (Virtual) പോലെയുമൊക്കെ. അപ്പോഴും ദൈവത്തെ എന്തിനാണ് പുരുഷവൽകരിച്ചത് എന്ന് എനിക്ക് പിടികിട്ടിയിട്ടില്ല. അതാണ് എന്നെ ആധി പിടിപ്പിക്കുന്നതും!

Contact the author

T K Sunil Kumar

Recent Posts

Interview

മുതിര്‍ന്നാലും ട്രെയ്നിയാകേണ്ടിവരുന്ന വനിതാ ജേർണലിസ്റ്റുകള്‍- ലക്ഷ്മി പത്മ / ക്രിസ്റ്റിന കുരിശിങ്കല്‍

More
More
Interview

ഹിന്ദുത്വ ശക്തികളുടെ കൂടെ നില്‍ക്കാന്‍ ഒരിക്കലും എനിക്കാവില്ല- ബിന്ദു അമ്മിണി / ക്രിസ്റ്റിന കുരിശിങ്കല്‍

More
More
P P Shanavas 2 years ago
Interview

ഓർത്തുവെയ്ക്കാൻ ഒരു കവിതക്കാലം - ക്ഷേമ കെ. തോമസ് / പി. പി. ഷാനവാസ്‌

More
More