ഇന്ധന വില വർധനവിനെതിരെ രാജ്യമൊന്നായി സമരത്തിനിറങ്ങണം; സംയുക്ത കിസാൻ മോർച്ച

ഡല്‍ഹി: രാജ്യത്തെ ഇന്ധന വില വർധന സാധാരണക്കാരുടെയും കർഷകരുടെയും നടുവൊടിക്കുന്നതാണെന്ന് സംയുക്ത കിസാൻ മോർച്ച. ചരിത്രത്തിലെ ഉയർന്ന ഇന്ധന വില കർഷകരുടെ വരുമാനത്തെ കാര്യമായി ബാധിച്ചതായി പറഞ്ഞ കിസാൻ മോർച്ച, കർഷക പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി ഒരാഴ്ച നീളുന്ന സമരപരിപാടികളും പ്രഖ്യാപിച്ചു.

ജില്ലാ ഭരണകൂടങ്ങൾ മുഖേന രാഷ്ട്രപതിക്ക് ഭീമ ഹർജി അയക്കുന്നത് അടക്കമുള്ള സമരപരിപാടികളാണ് പ്രഖ്യാപിച്ചത്. സമരത്തെ അടിച്ചമർത്താനുള്ള ശ്രമങ്ങൾക്കെതിരെ ബുധനാഴ്ച ജില്ലാ ആസ്ഥാനങ്ങളും താലൂക്കുകളും മുഖേന രാഷ്ട്രപതിക്ക് നിവേദനം നൽകും. തുടര്‍ച്ചയായുള്ള പെട്രോള്‍, ഡീസല്‍ വില വര്‍ധനക്കെതിരെ രാജ്യമൊന്നായി രംഗത്തിറങ്ങണമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടു.

അതേസമയം, ദില്ലി അതിർത്തികൾ തടഞ്ഞുകൊണ്ടുള്ള കർഷക സമരം ശക്തമാക്കാൻ സംയുക്ത കിസാൻ മോർച്ച ഇന്നലെ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ഫെബ്രുവരി 23 ന് കർഷകർ “പഗ്ദി സാംബാൽ ദിവസ്” ആഘോഷിക്കും. ചാച്ച അജിത് സിങ്ങിന്റെയും സ്വാമി സഹജനന്ദ് സരസ്വതിയുടെയും സ്മരണയ്ക്കായി കർഷകർ അവരുടെ പ്രാദേശിക തലപ്പാവ് ധരിച്ചുകൊണ്ട് അതിർത്തികൾ ഉപരോധിക്കും.

ഫെബ്രുവരി 24 ന് ‘ദാമൻ വിരോധി ദിവാസ്’ ആഘോഷിക്കുമെന്നും കർഷർ വ്യക്തമാക്കി. ഈ ദിവസം രാഷ്ട്രപതിക്ക് കർഷകർ മെമ്മോറാണ്ടം നൽകും. ഫെബ്രുവരി 26 ന് ‘യുവ കിസാൻ ദിവസ്’ സംഘടിപ്പിക്കും. ഈ ദിവസം വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവാക്കൾ ദില്ലി അതിർത്തികൾ ഉപരോധിക്കും.

Contact the author

National Desk

Recent Posts

National Desk 22 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 23 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 1 day ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 2 days ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More