സ്വകാര്യമേഖലയെ 'വളരാൻ' അനുവദിക്കണമെന്ന് പ്രധാനമന്ത്രി

ഡല്‍ഹി: സ്വകാര്യമേഖലയെ വളരാൻ അനുവദിക്കണമെന്നും സംസ്ഥാനങ്ങളും കേന്ദ്രവും അവര്‍ക്കുവേണ്ട പിന്തുണ നല്‍കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. നിതി ആയോഗിന്റെ ആറാമത്തെ യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് മൂലം തകര്‍ന്ന സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ വേണ്ട കാര്യങ്ങളെകുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. ഈ സാഹചര്യത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഐക്യം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

'ആത്മനിര്‍ഭർ ഭാരത്' എന്ന ലക്ഷ്യം നേടുന്നതിന് സ്വകാര്യമേഖലയ്ക്ക് കൂടുതല്‍ അവസരങ്ങൾ നൽകേണ്ടതുണ്ട്' എന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്നാല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തെതന്നെ കുത്തക മുതലാളികള്‍ക്കു മുന്നില്‍ അടിയറവു വയ്ക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിക്കുന്നു. ചെറുകിട ഇടത്തരം സംരംഭകര്‍ക്കും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും പിന്തുണ നല്‍കുകയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതിനു പകരം അദാനി അംബാനിമാര്‍ക്കുവേണ്ടി വിടുപണി ചെയ്യുന്ന ഒരാളായി പ്രധാനമന്ത്രി അധപ്പതിച്ചിരിക്കുകയാണെന്നും രാഹുല്‍ തുറന്നടിച്ചു.

Contact the author

National Desk

Recent Posts

National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 1 day ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 1 day ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 1 day ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More