സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവുതുടരുന്നു. വെള്ളിയാഴ്ച പവന്റെ വില 320 രൂപ കുറഞ്ഞ് 34,400 രൂപയിലെത്തി. ഗ്രാമിന്റെ വില 4300 രൂപയായി. ആഗോള വിപണിയിലും ഇടിവ് തുടരുകയാണ്. സ്‌പോട് ഗോള്‍ഡ് വില 0.4ശതമാനം താഴ്ന്ന് 1769.03 നിലവാരത്തിലാണ്. ഇവര്‍ഷം മാത്രം ഇതുവരെ മൂന്നുശതമാനത്തിലേറെയാണ് ഇടിവുണ്ടായത്. യുഎസ് ട്രഷറി ആദായം ഒരുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയതാണ് ആഗോള വിപണിയില്‍ സ്വര്‍ണവിലയെ ബാധിച്ചത്. 

ദേശീയ വിപണിയിലും വില ഇടിയുകയാണ്. എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില എട്ടുമാസത്തെ താഴ്ന്നനിലാവാരമായ 46,145 രൂപയിലെത്തി. കഴിഞ്ഞ ഓഗസ്റ്റിലാണ് റെക്കോഡ് നിലവാരമായ 56,200ല്‍ സ്വര്‍ണവിലയെത്തിയത്. 

ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 1791 ഡോളറായി കുറഞ്ഞു. ഡോളർ കരുത്താർജിച്ചതും ട്രഷറിയിൽനിന്നുള്ള ആദായംവർധിച്ചതുമാണ് സ്വർണവിലയെ ബാധിച്ചത്. ഫെ​ബ്രു​വ​രി ഒ​ന്നി​ന് സ്വ​ര്‍​ണ​ത്തി​ന്‍റെ ഇ​റ​ക്കു​മ​തി തീ​രു​വ കു​റ​യ്ക്കു​മെ​ന്ന ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ത്തി​ന് ശേ​ഷം പ​വ​ന് 1800 രൂ​പ കു​റ​ഞ്ഞി​രു​ന്നു. പി​ന്നീ​ട് മൂ​ന്ന് ത​വ​ണ​യാ​യി 800 രൂ​പ വ​ര്‍​ധി​ക്കു​ക​യും ചെ​യ്തു.

കേന്ദ്ര ബജറ്റിന് പിന്നാലെ തുടർച്ചയായി ഇടിവ് രേഖപ്പെടുത്തിയ സ്വർണവില രണ്ടാഴ്ച മുൻപ് മുതൽ വർദ്ധിക്കാൻ തുടങ്ങിയിരുന്നു.  തുടർന്നുള്ള ദിവസങ്ങളിലും സ്വർണ വില കൂടി. ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനു ശേഷം തുടർച്ചയായി സ്വര്‍ണവിലയില്‍ കുത്തനെ ഇടിവാണ് ഉണ്ടായത്. അഞ്ചു ദിവസം കൊണ്ട് 1320 രൂപയാണ് പവന് കുറഞ്ഞത്. ഫെബ്രുവരി 5-ന് മാത്രം പവന് 320 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,000ല്‍ എത്തിയിരുന്നു.

Contact the author

News Desk

Recent Posts

Web Desk 1 month ago
Business

റെക്കോര്‍ഡ് തകര്‍ത്ത് സ്വര്‍ണ്ണവില; പവന് 400 രൂപ കൂടി

More
More
National Desk 9 months ago
Business

വിസ്‌ട്രോണ്‍ ഫാക്ടറി ഏറ്റെടുക്കാന്‍ ടാറ്റ; നടന്നാല്‍ ഇന്ത്യയിൽ ഐഫോണുകൾ നിർമ്മിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയാകും

More
More
Web Desk 10 months ago
Business

സ്വര്‍ണ വില വീണ്ടും കുറഞ്ഞു

More
More
Web Desk 11 months ago
Business

സ്വര്‍ണ വില കുതിക്കുന്നു; പവന് 400 രൂപ കൂടി

More
More
Web Desk 11 months ago
Business

സ്വര്‍ണവില കുതിക്കുന്നു; രണ്ട് ദിവസം കൊണ്ട് ഉയര്‍ന്നത് 1040 രൂപ

More
More
Web Desk 11 months ago
Business

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 640 രൂപ കൂടി

More
More