മെട്രോമാന്‍ ഇ ശ്രീധരന്‍ ബിജെപി ടിക്കറ്റില്‍ തെരഞ്ഞെടുപ്പിള്‍ മത്സരിക്കുമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ മേധാവിയായിരുന്ന ഇ ശ്രീധരന്‍ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേരുമെന്ന് സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ പറഞ്ഞു. കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള യാത്ര നടത്തുന്നുണ്ട്. ഈ മാസം 20 ന് ആരംഭിക്കുന്ന യാത്രയ്ക്കിടെ ഇ ശ്രീധരന്‍ ഔദ്യോഗികമായി പാര്‍ട്ടി അംഗത്വം എടുക്കും എന്നാണ് സംസ്ഥാന അധ്യക്ഷന്‍ മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി പ്രമുഖ വ്യക്തികള്‍ ബിജെപിയില്‍ ചേരുമെന്നും അവരില്‍ പലരും തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ഡി എം ആര്‍ സി മാനേജിംഗ് ഡയറക്ടറായിരുന്നു ഇ ശ്രീധരന്‍ പദ്ധതി പൂര്‍ത്തീകരനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രാജ്യത്തെ മികച്ച എഞ്ചിനീയര്‍മാരില്‍ ഒരാളാണ്. ഡല്‍ഹി മെട്രോ റെയിലും കൊച്ചി മെട്രോ റെയിലും നിര്‍ദ്ധിഷ്ട സമയത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചുകൊണ്ട് കാര്യക്ഷമത തെളിച്ച ഇ ശ്രീധരനെ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്.

ശ്രീധരന്റെ മത്സരിക്കാനും സ്ഥാനം നേടാനുമുള്ള തീരുമാനം സംസ്ഥാന ബിജെപിയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. പുറമേനിന്ന് കയറി വരുന്നവര്‍ക്ക് വലിയ സ്ഥാനങ്ങള്‍ നല്‍കുന്നത് പതിറ്റാണ്ടുകളായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളെ തഴയുന്നതിനു തുല്യമാണെന്ന് ഇപ്പോള്‍തന്നെ ബിജെപി സംസ്ഥാന ഘടകത്തില്‍ അഭിപ്രായമുണ്ട്. അല്‍ഫോന്‍സ് കണ്ണന്താനം, സുരേഷ് ഗോപി, എ പി അബ്ദുള്ളക്കുട്ടി എന്നിങ്ങനെ ഇന്നലെ കയറിവന്നവര്‍ക്ക് മെച്ചപ്പെട്ട സ്ഥാനങ്ങള്‍ നല്‍കുകയും പാര്‍ട്ടിക്കുവേണ്ടി നിരന്തരം പണിയെടുക്കുന്ന നേതാക്കളെ തഴയുകയും ചെയ്യുന്ന സമീപനം തുടരാനാകില്ലെന്ന നിലപാടാണ് ഒരു വിഭാഗം സംസ്ഥാന നേതാക്കന്മാര്‍ കൈക്കൊള്ളുന്നത്. ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രവര്‍ത്തന രംഗത്ത് നിര്‍ജ്ജീവമായത്തിനു പിന്നില്‍ സംസ്ഥാന അധ്യക്ഷനും കേരളത്തില്‍ നിന്നുള്ള കേന്ദ്ര സഹമന്ത്രിയും നടത്തുന്ന ഇത്തരം നീക്കങ്ങള്‍കൂടി കാരണമാണെന്നാണ് വിമത വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

Contact the author

Web Desk

Recent Posts

Web Desk 18 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More