'പുതിയ സ്ട്രാറ്റജി'യുമായി കര്‍ഷകര്‍; സമരം രാജ്യവ്യാപകമാക്കാന്‍ നീക്കം

ഡല്‍ഹി: സമരത്തിന്റെ സ്ട്രാറ്റജി മാറ്റി കര്‍ഷകര്‍. കേന്ദ്രത്തിന്റെ കാര്‍ഷികനിയമങ്ങള്‍ക്കെതിരായ രാജ്യത്തെ കര്‍ഷകരുടെ സമരം 83 ദിവസം പിന്നിടുന്ന സാഹചര്യത്തിലാണ് കര്‍ഷകരുടെ പുതിയ നീക്കം. ലക്ഷക്കണക്കിന് കര്‍ഷകരാണ് രാജ്യ തലസ്ഥാനത്ത് പ്രതിഷേധവുമായി തമ്പടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം അവരില്‍ പലരും ഗ്രാമങ്ങളിലേക്ക് തിരികെ പോകുന്ന സാഹചര്യവുമുണ്ടായി. പ്രധിഷേധത്തിന്റെ ശക്തി കുറയുകയാണോ എന്ന ചോദ്യത്തിന് ഇത് മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന യുദ്ധമാണെന്ന് വ്യക്തമായതിനാല്‍ അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ എണ്ണം കുറയ്ക്കുന്നത് പുതിയ സ്ട്രാറ്റജിയുടെ ഭാഗമാണെന്നും പ്രക്ഷോഭത്തെ രാജ്യവ്യാപകമാക്കുമെന്നും കര്‍ഷസംഘനകള്‍ വ്യക്തമാക്കി.

പ്രക്ഷോഭത്തിന് പിന്തുണ ആവശ്യപ്പെട്ട് സംസ്ഥാനങ്ങളിലുടനീളം റാലികള്‍ നടത്തുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കര്‍ഷകനേതാവ് രാകേഷ് ടികായത്ത് രാജ്യത്തുടനീളം മഹാപഞ്ചായത്തുകള്‍ നടത്തും, അടുത്ത പത്ത് ദിവസത്തിനുളളില്‍ ഹരിയാന, മഹാരാഷ്ട്ര,രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കും. കര്‍ഷകന് തന്റെ ജോലി തുടര്‍ന്നുകൊണ്ടും സമരത്തിന്റെ ഭാഗമാവാം. ഇപ്പോള്‍ അതിര്‍ത്തിയില്‍ മാത്രമല്ല കൃഷിയിടത്തില്‍ ജോലി ചെയ്യുന്ന ഓരോ കര്‍ഷകനും പ്രതിഷേധത്തിന്റെ ഭാഗമാണ്. അറിയിപ്പ് ലഭിച്ചാലുടന്‍ അതിര്‍ത്തിയിലേക്കെത്താന്‍ രാജ്യത്തെ കര്‍ഷകര്‍ എപ്പോഴും തയാറാണെന്നും കര്‍ഷകനേതാക്കള്‍ വ്യക്തമാക്കി.

Contact the author

National Desk

Recent Posts

National Desk 10 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 13 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 13 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 14 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 15 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More