14 ജില്ലകളിലും സീറ്റ് ചോദിച്ച് മഹിള കോണ്‍ഗ്രസ്; പട്ടിക കെപിസിസിക്ക് കൈമാറും

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി പരിഗണിക്കേണ്ട 35 പേരുടെ പട്ടിക തയ്യാറാക്കി മഹിളാ കോണ്‍ഗ്രസ്. ഉടന്‍തന്നെ ഇത് കെ.പി.സി.സിക്ക് കൈമാറും. എല്ലാ ജില്ലയിലും സീറ്റ് വേണമെന്നാണ് ആവശ്യം. ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ, ലതികാ സുഭാഷ് തുടങ്ങിയ നേതാക്കള്‍ നിര്‍ബന്ധമായും മത്സരിക്കേണ്ടവരുടെ പട്ടികയിലുണ്ട്. പത്മജാ വേണുഗോപാല്‍ തൃശ്ശൂരും കെ.സി. റോസക്കുട്ടി കല്പറ്റയിലും സ്ഥാനാര്‍ഥിത്വം പ്രതീക്ഷിക്കുന്നു. മുന്‍മന്ത്രി പി.കെ. ജയലക്ഷ്മിക്ക് മാനന്തവാടി നല്‍കണമെന്നാണ് ആവശ്യം.

യുവാക്കള്‍ക്കും വനിതകള്‍ക്കും ഇക്കുറി ഗ്രൂപ്പ് നോക്കാതെ പരിഗണന നല്‍കുമെന്നാണ് എ.ഐ.സി.സിയുടെ തീരുമാനം. കഴിഞ്ഞതവണ പലരെയും ജയസാധ്യതയില്ലാത്ത മണ്ഡലങ്ങളിലാണ് നിര്‍ത്തിയത്. ആരും ജയിച്ചില്ല. ഉറപ്പുള്ള ഒറ്റസീറ്റും കൊടുത്തില്ല. പിന്നീട് അരൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഷാനിമോള്‍ ഉസ്മാന്‍ ജയിച്ചതോടെയാണ് വനിതാ പ്രാതിനിധ്യമുണ്ടായത്.

സൗമിനി ജെയിന്‍, ദീപ്തി മേരി വര്‍ഗീസ്, എ.ഐ.സി.സി. മാധ്യമവിഭാഗത്തിലെ ഡോ. ഷമാ മുഹമ്മദ്, ഡോ. ആരിഫ, അഡ്വ. ഫാത്തിമ രോഷ്ന എന്നിവരും പട്ടികയിലുണ്ട്. സുധാ കുര്യന്‍ (പത്തനംതിട്ട), ബിന്ദു ജയന്‍ (കരുനാഗപ്പള്ളി), ഉഷാദേവി (കോഴിക്കോട് നോര്‍ത്ത്), പത്മിനി ഗോപിനാഥ് (നിലമ്പൂര്‍), കെ. എ. ഷീബ (തരൂര്‍), ഡോ. പി. ആര്‍. സോന (വൈക്കം), ആശാ സനല്‍ (തൃപ്പൂണിത്തുറ), കുഞ്ഞുമോള്‍ രാജു (ചെങ്ങന്നൂര്‍) തുടങ്ങിയ പേരുകളും പട്ടികയിലുണ്ട്.

Contact the author

News Desk

Recent Posts

Web Desk 10 hours ago
Keralam

നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു

More
More
Web Desk 10 hours ago
Keralam

മുഖ്യമന്ത്രിയുടെ ക്യൂബ-യുഎസ് യാത്രകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി

More
More
Web Desk 15 hours ago
Keralam

സിനിമയില്‍ നിന്നും ഇടവേള എടുത്തതല്ല, എന്നെ മനപൂര്‍വ്വം ഒഴിവാക്കിയതാണ് - ധര്‍മജന്‍ ബോള്‍ഗാട്ടി

More
More
Web Desk 1 day ago
Keralam

നടി നവ്യാ നായര്‍ ആശുപത്രിയില്‍

More
More
Web Desk 1 day ago
Keralam

പ്ലസ് ടു പരീക്ഷാഫലം പിന്‍വലിച്ചെന്ന് വ്യാജ വാര്‍ത്ത നല്‍കിയ ബിജെപി നേതാവ് അറസ്റ്റില്‍

More
More
Web Desk 1 day ago
Keralam

റസാഖ് പയമ്പ്രോട്ടിന്റെ ആത്മഹത്യ; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഇന്ന് പരാതി നല്‍കും

More
More