യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമല - പൗരത്വ ബില്‍ കേസുകള്‍ പിന്‍വലിക്കും: ചെന്നിത്തല

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പൗരത്വ ബില്‍ നടപ്പാക്കുകയില്ലെന്ന്  പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. മാത്രവുമല്ല, പൗരത്വ ഭേദഗതിക്ക് എതിരെ സമരം ചെയ്തവർക്ക് എതിരെ എടുത്ത കേസുകളും, നാമജപ സമരത്തിന് എതിരെ എടുത്ത കേസുകളും പിന്‍വലിക്കണം. യുഡിഫ് അധികാരത്തിൽ വന്നാൽ ഈ രണ്ടു പ്രതിഷേധത്തിന് എതിരെ എടുത്ത കേസുകൾ പിൻവലിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

പ്രധാനമന്ത്രിയെ കണ്ടപ്പോൾ മുഖ്യമന്ത്രി കവാത്ത് മറന്നുവെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു. ബിപിസിഎലിനെ കുറിച്ച് പറഞ്ഞപ്പോൾ കാര്യങ്ങൾ മനസ്സിലാകാതിരിക്കാൻ മുഖ്യമന്ത്രി മലയാളം പറഞ്ഞു. വിൽക്കാൻ പോകുന്ന സ്‌ഥാപനത്തിന് വികസനം നടത്തിയാൽ ഗുണം വാങ്ങുന്ന സ്വകാര്യ കമ്പനിക്കാണ്. സ്വകാര്യ കുത്തകകളെ സഹായിക്കാനാണ് ഇപ്പോഴത്തെ വികസനം. വിൽക്കാനുള്ളള്ള നീക്കത്തിനെതിരെ നല്ല പ്രതിഷേധം മുഖ്യമന്ത്രി നടത്തണമായിരുന്നു. പക്ഷേ അതിനുള്ള ധൈര്യം മുഖ്യമന്ത്രിക്ക് ഇല്ലാതെ പോയി എന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ സംവാദ പരിപാടിയിൽ കറുത്ത മാസ്ക് ധരിച്ചവരെ പുറത്താക്കിയെന്ന വാര്‍ത്തയും ചെന്നിത്തല ഉയര്‍ത്തിക്കാട്ടി. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഇക്കാര്യത്തിൽ ഒരുപോലെയാണ്. ചോദ്യം ചോദിക്കാൻ സമ്മതിക്കുന്നില്ല. എന്നാല്‍ വൈകുന്നേരത്തെ ബഡായി ബംഗ്ലാവിലെ പരിപാടി പോലെ പറഞ്ഞാൽ പോരേയെന്നു പരിഹസിക്കുകയും ചെയ്തു.

Contact the author

News Desk

Recent Posts

Web Desk 3 months ago
Politics

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കണോ എന്ന് കോൺ​ഗ്രസ് തീരുമാനിക്കട്ടെയെന്ന് മുസ്ലിംലീ​ഗ്

More
More
News 4 months ago
Politics

ഗവർണർ ഇന്ന് കാലിക്കറ്റ് സർവകലാശാലയില്‍; ശക്തമായ പ്രതിഷേധം തുടരുമെന്ന് എസ് എഫ് ഐ

More
More
Web Desk 6 months ago
Politics

2 സീറ്റ് പോര; ലീഗിന് ഒരു സീറ്റിനുകൂടി അര്‍ഹതയുണ്ട് - പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 7 months ago
Politics

പുതുപ്പള്ളി മണ്ഡലം 53 വർഷത്തെ ചരിത്രം തിരുത്തും: എം വി ഗോവിന്ദൻ

More
More
News Desk 7 months ago
Politics

സാധാരണക്കാർക്ക് ഇല്ലാത്ത ഓണക്കിറ്റ് ഞങ്ങള്‍ക്കും വേണ്ടെ - വി ഡി സതീശൻ

More
More
News Desk 8 months ago
Politics

'വികസനത്തിന്റെ കാര്യത്തില്‍ 140ാം സ്ഥാനത്താണ് പുതുപ്പള്ളി' - വി ശിവന്‍കുട്ടി

More
More