തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് പാര്‍വതി തിരുവോത്ത്

ടി പാര്‍വ്വതി തിരുവോത്തിനെ നിയമസഭയിലേക്ക് മത്സരിപ്പിക്കാന്‍ ഇടതുമുന്നണിയില്‍ നീക്കമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് എവിടെയും പറഞ്ഞിട്ടില്ലെന്നും പാര്‍വതി തിരുവോത്ത്. ഒരു പാര്‍ട്ടിയും ഇക്കാര്യത്തില്‍ തന്നെ സമീപിച്ചിട്ടില്ലെന്നും, മാതൃഭൂമി വാര്‍ത്ത തിരുത്താന്‍ തയ്യാറാകണമെന്നും പാര്‍വതി തിരുവോത്ത് ട്വീറ്റ് ചെയ്തു. മാതൃഭൂമി വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മറ്റു മാധ്യമങ്ങളും സമാനമായ വാര്‍ത്ത നല്‍കിയിരുന്നു.

സിനിമയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും പൊതുവിഷയങ്ങളിലും തന്റേതായ നിലപാടുകള്‍ സ്ഥൈര്യത്തോടെ പറയുകയും സിനിമയിലെ അവസരങ്ങള്‍ കുറയുമോ എന്നുപോലും ആലോചിക്കാതെ നിലപാടിലുറച്ചു നില്‍ക്കുകയും ചെയ്യുന്ന പാര്‍വ്വതി യുവജനങ്ങളുടെ ഇടയില്‍ വലിയ അംഗീകാരമുള്ള നടിയാണ്. സാമൂഹ്യ മാധ്യമങ്ങളിലും പാര്‍വ്വതിയുടെ നിലപാടുകള്‍ക്ക് ആരാധകര്‍ ഏറെയാണ്‌. 

സിനിമാ രംഗത്ത് ഡബ്ല്യൂ.സി.സി എന്ന പേരില്‍ വനിതകള്‍ക്ക് ആദ്യമായൊരു സംഘടന യുണ്ടാകുന്നത് പാര്‍വ്വതി തിരുവോത്ത്, സംവിധായക വിധു വിന്‍സന്‍റ്, രമ്യാ നമ്പീശന്‍, രേവതി തുടങ്ങിയവരുടെ നേതൃത്വത്തിലാണ്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ 'അമ്മ" സംഘടനയുടെ നിലപാടുകളെ ചോദ്യം ചെയ്തതാണ് ഇവരെ കൂടുതല്‍ ശ്രദ്ധേയരാക്കിയത്. ഇതേതുടര്‍ന്ന് പലര്‍ക്കും അവസരങ്ങള്‍ കുറയുന്നതടക്കമുള്ള തിക്താനുഭവങ്ങള്‍ നേരിട്ടിരുന്നു. ഇതൊന്നും കൂസാതെ മുന്നോട്ടുപോകുകയും പൌരത്വ വിഷയത്തിലും ഏറ്റവുമൊടുവില്‍ കര്‍ഷക പ്രക്ഷോഭത്തിലും  സധൈര്യം നിലപാട് വ്യക്തമാക്കാനും പാര്‍വ്വതി മുന്നോട്ടുവന്നിരുന്നു. ഇതെല്ലാം പാര്‍വതിയെ കളത്തിലിറക്കാനുള്ള ശ്രമത്തിന് കരുത്തുപകരുന്നുണ്ടെന്നും മാതൃഭൂമി നല്‍കിയ വാര്‍ത്തയില്‍ പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More