മോദിക്കും ഐസക്കിനും ഒരേ സ്വരമെന്ന് ചെന്നിത്തല

സമരത്തെ പുച്ഛിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും, ധനമന്ത്രി തോമസ് ഐസക്കിനും ഒരേ സ്വരമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അധികാരം തലക്കുപിടിച്ചതിന്റെ അഹങ്കാരമാണ് തോമസ് ഐസക്കിനെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് സമരം നടത്തുന്ന പിഎസ് സി റാങ്ക് ഹോൾഡേഴ്സിന് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന തോമസ് ഐസക്കിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. 

തോമസ് ഐസക്കിന് ഇപ്പോൾ സമരങ്ങളോട് പുച്ഛമാണ്. ഇത് ഒരു കമ്യൂണിസ്റ്റ് മന്ത്രിക്ക് ചേർന്നതല്ല. ബുദ്ധിമുട്ടി പഠിച്ച് പിഎസ് സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ജോലിയില്ല. സമരത്തിന് യുഡിഎഫ് ധാർമിക പിന്തുണ നൽകും. ചട്ടങ്ങളും നിയമങ്ങളും മറികടന്ന് സിപിഎം നേതാക്കന്മാരുടെ ഭാര്യമാർക്കും ബന്ധുക്കൾക്കും പിൻവാതിൽ നിയമനം നൽകുന്നു. ഇതിനെതിരെ സമരം ചെയ്യുമ്പോഴാണ് മുഖ്യമന്ത്രിയും മന്ത്രിമാരും റാങ്ക് ഹോൾഡേഴ്സിനെ അധിക്ഷേപിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

അറിവില്ലായ്മ രാഷ്ട്രീയത്തില്‍ അയോഗ്യതയല്ല; സജി ചെറിയാന്‍റെ വെറും നാക്ക് പിഴയല്ല -ശശി തരൂര്‍

More
More
Web Desk 6 hours ago
Keralam

വിജയ്‌ ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യം തള്ളണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

More
More
Web Desk 8 hours ago
Keralam

സജി ചെറിയാന് രാജിവെച്ച് ആര്‍ എസ് എസില്‍ ചേരാം, കേന്ദ്രമന്ത്രിയാകാം- പ്രതിപക്ഷ നേതാവ്

More
More
Web Desk 9 hours ago
Keralam

നാടകം കളിച്ചു നിന്നാല്‍ എം എല്‍ എ സ്ഥാനവും നഷ്ടമാകും - സജി ചെറിയാനോട് കെ മുരളീധരന്‍

More
More
Web Desk 11 hours ago
Keralam

സജി ചെറിയാന്റെ പരാമര്‍ശം ഗുരുതരം; വിമര്‍ശനവുമായി സി പി ഐ

More
More
Web Desk 11 hours ago
Keralam

വിജയ്‌ ബാബുവിന്‍റെ മാസ് എന്‍ട്രി വീഡിയോ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഇടവേള ബാബു എ എം എം എയില്‍ നിന്നും അവധിയില്‍ പോകുന്നു

More
More