ഉമ്മന്‍ചാണ്ടിയുടെ കാലത്തും പിൻവാതിൽ നിയമനങ്ങൾ നടന്നിരുന്നുവെന്ന് ചെന്നിത്തല

ഉമ്മൻചാണ്ടി സർക്കാരിനെ ജനം തിരസ്ക്കരിക്കാൻ പിൻവാതിൽ നിയമനവും കാരണമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 'ഐശ്വര്യ കേരളം യാത്ര' യുടെ ഭാഗമായി മണ്ണാർക്കാട് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം. താനടക്കമുള്ള മന്ത്രിമാരുടെ പ്രവർത്തനങ്ങളിലെ വീഴ്‍ചയും കാരണമായിട്ടുണ്ടാകാമെന്നും ചെന്നിത്തല പറഞ്ഞു.

പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിൽ യുഡിഎഫ് ഭരണകാലത്ത് 175 ജീവനക്കാരെ പിൻവാതിലിലൂടെ നിയമിച്ചുവെന്ന വിജിലൻസ് കണ്ടെത്തൽ സംബന്ധിച്ച ചോദ്യത്തിനുള്ള മറുപടിയിലായിരുന്നു ഈ പരാമർശം. എന്നാല്‍, യു.ഡി.എഫ് അധികാരത്തിൽ വന്നാൽ പിൻവാതിൽ നിയമനം തടയാൻ സമഗ്ര നിയമ നിർമ്മാണം നടത്തുമെന്നും ചെന്നിത്തല വ്യക്തമാക്കി.

അനധികൃത നിയമനങ്ങൾ ക്രിമിനൽ കുറ്റമാകും. എൽ.ഡി.എഫ് സർക്കാരിന്‍റെ കാലത്ത് 3 ലക്ഷത്തോളം പിൻവാതിൽ നിയമനങ്ങൾ നടന്നു. കേരളത്തിൽ പിൻവാതിൽ നിയമനങ്ങളുടെ കുംഭമേളയാണ് നടന്നതെന്നും ചെന്നിത്തല ആരോപിച്ചു.

Contact the author

News Desk

Recent Posts

Web Desk 2 months ago
Politics

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കണോ എന്ന് കോൺ​ഗ്രസ് തീരുമാനിക്കട്ടെയെന്ന് മുസ്ലിംലീ​ഗ്

More
More
News 3 months ago
Politics

ഗവർണർ ഇന്ന് കാലിക്കറ്റ് സർവകലാശാലയില്‍; ശക്തമായ പ്രതിഷേധം തുടരുമെന്ന് എസ് എഫ് ഐ

More
More
Web Desk 5 months ago
Politics

2 സീറ്റ് പോര; ലീഗിന് ഒരു സീറ്റിനുകൂടി അര്‍ഹതയുണ്ട് - പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 6 months ago
Politics

പുതുപ്പള്ളി മണ്ഡലം 53 വർഷത്തെ ചരിത്രം തിരുത്തും: എം വി ഗോവിന്ദൻ

More
More
News Desk 7 months ago
Politics

സാധാരണക്കാർക്ക് ഇല്ലാത്ത ഓണക്കിറ്റ് ഞങ്ങള്‍ക്കും വേണ്ടെ - വി ഡി സതീശൻ

More
More
News Desk 7 months ago
Politics

'വികസനത്തിന്റെ കാര്യത്തില്‍ 140ാം സ്ഥാനത്താണ് പുതുപ്പള്ളി' - വി ശിവന്‍കുട്ടി

More
More