സത്യം പറയുന്നവരെ ദേശവിരുദ്ധരായി മുദ്രകുത്തുന്നു; ശിവസേന

ഡല്‍ഹി:  സത്യം പറയുന്നവരെ ദേശവിരുദ്ധരായി മുദ്രകുത്തുകയും സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുകയും ചെയ്യുകയാണ് കേന്ദ്രമെന്ന് ശിവസേന. തങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന കര്‍ഷകരെ ദേശവിരുദ്ധരും ഖാലിസ്ഥാനികളുമായി മുദ്രകുത്തുകയാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ആരോപിച്ചു. രാജ്യസഭയില്‍ നന്ദി പ്രമേയത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുകളരോടും ബ്രിട്ടീഷുകാരോടും യുദ്ധം ചെയ്തപ്പോള്‍ യോദ്ധാക്കളെന്ന് വിശേഷിപ്പിച്ച കര്‍ഷകര്‍ ഇന്ന് ബിജെപി സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചതോടെയാണ് ദേശവിരുദ്ധരായത്. സര്‍ക്കാരിനോട് ചോദ്യം ചോദിക്കുന്നവര്‍ക്കുമേല്‍ രാജ്യദ്രേഹക്കുറ്റം ചുമത്തപ്പെടും. റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാകയെ അപമാനിച്ച ദീപ് സിദ്ദുവിനെ അറസ്റ്റ് ചെയ്യാത്തതിലും ശിവസേന വിയോജിപ്പ് രേഖപ്പെടുത്തി. റിപ്പബ്ലിക് ദിനത്തില്‍ അക്രമമുണ്ടാക്കിയെന്നാരോപിച്ച്  ഇരുനൂറോളം കര്‍ഷകരെ ജയിലിലടച്ചിട്ടും ദീപ് സിദ്ദുവിനെ ഒന്നും ചെയ്തില്ല. സമരത്തില്‍ പങ്കെടുക്കാനെത്തിയ നൂറിലേറേ കര്‍ഷകരെ കാണാതായിട്ടുണ്ട് അവരെ എന്‍കൗണ്ടര്‍ ചെയ്ത് കൊന്നതാണോ എന്നും അദ്ദേഹം ചോദിച്ചു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

എല്ലാവരും ഒരുമിച്ച് നിന്നാല്‍ രാജ്യത്തെ പുരോഗതിയില്‍ നിന്ന്  ആര്‍ക്കും തടുക്കാനാവില്ലെന്നായിരുന്നു രാഷ്ട്രപതിയുടെ പ്രസ്താവന എങ്കില്‍, ലക്ഷക്കണക്കിന് കര്‍ഷകര്‍ അവരുടെ അവകാശങ്ങള്‍ക്കായി ഒരുമിച്ച് നില്‍ക്കുമ്പോള്‍ എന്തുകൊണ്ടാണ് അവരുടെ ഐക്യം തകര്‍ത്ത് പ്രതിഷേധത്തെ അപകീര്‍ത്തിപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഡല്‍ഹി അതിര്‍ത്തികളില്‍ സ്ഥാപിച്ചതുപോലെയുളള ബാരിക്കേഡുകള്‍ അന്താരാഷ്ട്ര അതിര്‍ത്തികളില്‍ നിര്‍മിച്ചിരുന്നെങ്കില്‍ ചൈന ഇന്ത്യന്‍ പ്രദേശങ്ങളിലേക്ക് വരാന്‍ ധൈര്യപ്പെടില്ലായിരുന്നുവെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 15 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 16 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 17 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 18 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 20 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More