ഡല്‍ഹി: നടി കങ്കണാ റനൗട്ടിന്റെ ട്വീറ്റുകള്‍ നീക്കം ചെയ്ത് ട്വിറ്റര്‍. തുടര്‍ച്ചയായി ട്വിറ്ററിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ നടി ലംഘിച്ചതിനെത്തുടര്‍ന്നാണ് നടപടി. വിദ്വേഷപ്രചാരണം നടത്തിയതിനാലാണ് നടപടിയെന്ന് ട്വിറ്റര്‍ വ്യക്തമാക്കി. ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മ, നടി തപ്സി പന്നു എന്നിവര്‍ക്കെതിരായ കങ്കണയുടെ ട്വീറ്റുകളാണ് നീക്കം ചെയ്തിരിക്കുന്നത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
കഴിഞ്ഞ ദിവസം കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയ പോപ് ഗായിക റിഹാനയെയും കങ്കണ വിമര്‍ശിച്ചിരുന്നു. കര്‍ഷകര്‍ ഭീകരവാദികളാണെന്നും അവര്‍ ഇന്ത്യയെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവരാണെന്നും ട്വീറ്റ് ചെയ്ത കങ്കണ റിഹാനയെ വിഡ്ഢി എന്നാണ് വിശേഷിപ്പിച്ചത്. ഇത് ആദ്യമായല്ല കങ്കണയ്ക്കെതിരെ ട്വിറ്റര്‍ നടപടിയെടുക്കുന്നത്. താണ്ഡല്‍ വെബ് സീരീസിനെതിരായ വിവാദ പോസ്റ്റില്‍ കങ്കണയുടെ അക്കൗണ്ടിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയിരുന്നു.