പത്ത് ദശലക്ഷം ഡോസ് വാക്‌സിന്‍ കയറ്റുമതി ചെയ്യും; ചൈന

ബീജിംഗ്: പത്ത് ദശലക്ഷം ഡോസ് വാക്‌സിനുകള്‍ വിദേശരാജ്യങ്ങള്‍ക്കായി കയറ്റുമതി ചെയ്യുമെന്ന് ചൈന. വികസ്വര രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന ആഗോള പദ്ധതിയുടെ ഭാഗമായാണ് ചൈനീസ് വാക്‌സിനുകള്‍ കയറ്റുമതി ചെയ്യുകയെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെന്‍ബിന്‍ വ്യക്തമാക്കി. വികസിത രാജ്യങ്ങള്‍ ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും വികസ്വര രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ എത്തിക്കാനുളള പദ്ധതിയുടെ ഭാഗമാവുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി വാങ് പറഞ്ഞു.

ഇതിനകം ചൈന ആഭ്യന്തരമായി വികസിപ്പിച്ചെടുത്ത വാക്‌സിനുകള്‍ നിരവധി വികസ്വര രാജ്യങ്ങള്‍ക്ക് അയച്ചുകഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകാരോഗ്യസംഘടന ഏകോപിപ്പിക്കുന്ന അവികസിത, വികസ്വര രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ആവശ്യമായ വാക്‌സിനുകള്‍ ലഭ്യമാക്കുന്ന പദ്ധതിയാണ് കൊവാക്‌സ്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചും വ്യാപനതെക്കുറിച്ചുമുള്ള വിവരങ്ങള്‍ ശേഖരിക്കാനായെത്തിയ ലോകാരോഗ്യസംഘടനയുടെ  സംഘം വുഹാനില്‍ പരിശോധന നടത്തിവരികയാണ്.  2019 അവസാനത്തോടെ ചൈനീസ് നഗരമായ വുഹാനിലാണ് കൊവിഡ് വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്

Contact the author

National Desk

Recent Posts

National Desk 20 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 21 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 22 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 23 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More