കൊച്ചിയിൽ ജഡ്ജിയുടെ കാറിന് നേരെ കരിഓയിൽ ആക്രമണം

എറണാകുളത്ത് ജഡ്ജിയുടെ കാറിൽ കരി ഓയിൽ ഒഴിച്ചു. ജസ്റ്റിസ് വി ഷർസിയുടെ വാഹനമായ ഇന്നോവ ക്രിസ്റ്റ കാറിന് നേരെയാണ് ആക്രമണം ഉണ്ടായത്. കോട്ടയം സ്വദേശി ആർ രഘുനാഥൻ നായരാണ് കരി ഓയിൽ ഒഴിച്ചത്. പൊലീസ് ഇയാളെ കസ്റ്റഡിയിൽ ചോ​ദ്യം ചെയ്ത് വരികയാണ്. ഹൈക്കോടതി പ്രധാന കവാടം ​ കടക്കുമ്പോഴായിരുന്നു കാറിന് നേരെയാണ് കരി ഓയിൽ ഒഴിച്ചത്. ഹൈക്കോടതി കോമ്പൗണ്ടിന് പുറത്തുവെച്ചാണ് സംഭവം. കയ്യിൽ കരുതിയിരുന്ന കുപ്പിയിൽ നിന്നാണ് കരി ഓയിൽ ഒഴിച്ചത്. കാറിന്റെ ഒരുവശം പൂർണമായും കരിഓയിൽ ഒഴിച്ചിട്ടുണ്ട്. ജസ്നയുടെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കരിഓയിൽ ഒഴിച്ചത്. ഈ ആവശ്യം ഉന്നയിച്ചുള്ള പ്ലക്കാർഡ് അക്രമിയുടെ കൈവശം ഉണ്ടായിരുന്നു.

കാഞ്ഞിരപ്പള്ളി സ്വദേശിയായ ജെസ്നയെ കണ്ടെത്തണം എന്നാവശ്യപ്പെട്ടുള്ള ഹേബിയസ് കോർപ്പസ് ഹർജി സാങ്കേതിക പിഴവുകൾ ഉള്ളതിനാൽ പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് വി ഷേർസിയാണ് കേസ് പരി​ഗണിച്ചത്. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അതേ സമയം രഘുനാഥനെ അറിയാമെന്ന് ജസ്നയുടെ പിതാവ് ജെയിംസ് പറഞ്ഞു. ഒരു ഓൺലൈൻ ചാനലിന്റെ പ്രതിനിധിയായി ഇയാൾ  തന്റെ വീട്ടിൽ വന്നിരുന്നെന്നും ജെയിംസ് വ്യക്തമാക്കി.  ഈ മാധ്യമത്തിൽ തന്റെ കുടുംബത്തെ ആക്ഷേപിച്ച്  സംസാരിച്ചിരുന്നു. കേസിൽ  പുരോ​ഗതിയുണ്ട്. അന്വേഷണം വഴി തെറ്റിക്കാനാണ് ഇത്തരക്കാർ ശ്രമിക്കുന്നത്. കേസിൽ ​ഗുണപരമായ ഇടപെടൽ നടത്തിയ ആൾ അല്ല രഘുനാഥനെന്നും ജെയിംസ് പറഞ്ഞു. രഘുനാഥന്റെ മാനസികനില ശരിയല്ലെന്ന് സംശയമുണ്ടെന്നും ജെയിംസ് അഭിപ്രായപ്പെട്ടു. 

Contact the author

News Desk

Recent Posts

Web Desk 15 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More