ഇന്റര്‍നെറ്റ് വിച്ഛേദനം; കുരുക്ഷേത്ര യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ മാറ്റിവച്ചു

ഡല്‍ഹി: ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിനെത്തുടര്‍ന്ന് ഹരിയാനയിലെ കുരുക്ഷേത്ര യൂണിവേഴ്‌സിറ്റി അവസാന വര്‍ഷ പരീക്ഷകള്‍ മാറ്റിവച്ചു. ഇന്ന് നടക്കാനിരുന്ന പരീക്ഷകള്‍ അനിശ്ചിതകാലത്തേക്ക് മാറ്റി വയ്ക്കുന്നതായും പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്നും ഹരിയാന സര്‍വ്വകലാശാല ഉത്തരവില്‍ പറയുന്നു.

ഡല്‍ഹി അതിര്‍ത്തികളില്‍ ക്രമസമാധാന പ്രശ്‌നം ഉന്നയിച്ചാണ് സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചത്.ഹരിയാനയിലെ കൈതാല്‍, പാനിപ്പറ്റ്, ജിന്ദ്, റോഹ്തക്, ഛര്‍ക്കി, ദാദ്രി, സോണിപ്പട്ട്, തുടങ്ങിയ ജില്ലകളിലാണ് മൊബൈല്‍, ഇന്റര്‍നെറ്റ്, ഡോംഗിള്‍ സേവനങ്ങള്‍ വിച്ഛേദിച്ചിരിക്കുന്നത്.  സമരത്തിന്റെ പ്രധാന വേദികളായ സിംഘു, തിക്രി എന്നിവ ഹരിയാനയുമായി അതിര്‍ത്തി പങ്കിടുന്നവയാണ്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കര്‍ഷകരെ ഉപദ്രവിക്കുന്ന സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ ശനിയാഴ്ച്ച മൂന്ന് മണിക്കൂര്‍ രാജ്യവ്യാപകമായി റോഡുകള്‍ ഉപരോധിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. കേന്ദ്രത്തിന്റെ കാര്‍ഷികനിയമങ്ങള്‍ക്കെതിരായി രണ്ടു മാസത്തിലേറെയായി തലസ്ഥാനത്തിന്റെ വിവിധ അതിര്‍ത്തികളിലായി കര്‍ഷകര്‍ പ്രതിഷേധിക്കുകയാണ്. നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍.

Contact the author

National Desk

Recent Posts

National Desk 1 day ago
National

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു; ചീഫ് ജസ്റ്റിസിന് മുന്‍ ജഡ്ജിമാരുടെ കത്ത്‌

More
More
National Desk 1 day ago
National

പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരെ കാണാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി ഇറാന്‍

More
More
National Desk 1 day ago
National

'ഇനി വെടിവയ്പ്പ് വീടിനുളളില്‍' ; സല്‍മാന്‍ ഖാന് മുന്നറിയിപ്പുമായി അന്‍മോല്‍ ബിഷ്‌ണോയ്‌

More
More
National Desk 2 days ago
National

'കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുളള പൊലീസുകാര്‍ക്ക് കാവിയും രുദ്രാക്ഷവും'; ഉത്തരവ് വിവാദം

More
More
National Desk 2 days ago
National

ബിജെപിക്കാര്‍ ആദ്യം സ്വന്തം പാര്‍ട്ടിയുടെ ചരിത്രം പഠിക്കട്ടെ - ഖാര്‍ഗെ

More
More
National Desk 3 days ago
National

വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ് ബിജെപിയുടെ 10 വര്‍ഷത്തെ സംഭാവന- പി ചിദംബരം

More
More