ചൈനയുടെ വാക്‌സിന്‍ സ്വീകരിച്ച് പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്:  ചൈനയുടെ വാക്‌സിന്‍ സ്വീകരിച്ച് പാക്കിസ്ഥാന്‍. ചൈനയില്‍ നിന്ന് ആദ്യഘട്ട സിനോഫോം വാക്‌സിനുകള്‍ ലഭിച്ചതായി പാക്കിസ്ഥാന്‍ ആരോഗ്യ ഉപദേഷ്ടാവ് ഫൈസല്‍ സുല്‍ത്താന്‍ പറഞ്ഞു. സിനോഫോമിന്റെ അഞ്ച് ലക്ഷം ഡോസ് വാക്‌സിനാണ് ആദ്യഘട്ടത്തില്‍ പാക്കിസ്ഥാനിലെത്തിക്കുന്നത്. ഇതോടെ പാക്കിസ്ഥാന് വാക്‌സിനേഷന്‍ പ്രക്രിയ ആരംഭിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു.

സിനോഫോമിന്റെ ആദ്യഘട്ട വാക്‌സിന്‍ എത്തി, ദൈവത്തിന് നന്ദി, ചൈനയോടും ഇതിനായി പ്രവര്‍ത്തിച്ച എല്ലാവരോടും നന്ദിയുണ്ടെന്ന് ഫൈസല്‍ സുല്‍ത്താന്‍ ട്വീറ്റ് ചെയ്തു. രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്കാവും ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

പാക്കിസ്ഥാന്‍ ചൈനയോട് ഒരു ദശലക്ഷം ഡോസ് വാക്‌സിന്‍ കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല വികസ്വര രാജ്യങ്ങള്‍ക്ക് വാക്‌സിനുകള്‍ നല്‍കുന്ന ആഗോള പദ്ധതി പ്രകാരം 17 ദശലക്ഷം അസ്ട്രാസെനക വാക്‌സിനും പാക്കിസ്ഥാന് ലഭിക്കും. അഞ്ച് ലക്ഷത്തി നാല്‍പ്പത്തിയാറായിരത്തിലേറേ പേര്‍ക്കാണ് പാക്കിസ്ഥാനില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 11,828 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More