യവത്മാല്‍: മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയിലെ ഗ്രാമത്തില്‍ ഓറല്‍ പോളിയോ വാക്സിനു പകരം സാനിറ്റൈസര്‍. 12 കുട്ടികള്‍ക്കാണ് തുളളിമരുന്നിനു പകരം സാനിറ്റൈസര്‍ നല്‍കിയത്. മുംബൈയില്‍ നിന്ന് 700 കിലോമീറ്റര്‍ അകലെയാണ് സംഭവം. അഞ്ചുവയസില്‍ താഴെയുളള കുട്ടികള്‍ക്കാണ് ജീവനക്കാരുടെ അശ്രദ്ധ മൂലം സാനിറ്റൈസര്‍ കുടിക്കേണ്ടി വന്നത്.
സാനിറ്റൈസര്‍ കഴിച്ച കുട്ടികളിലൊരാള്‍ ഛര്‍ദിയും ശാരീരിക അസ്വസ്തതകളും പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് കുട്ടികള്‍ക്ക് പോളിയോക്ക് പകരം സാനിറ്റൈസറാണ് കൊടുത്തതെന്ന് കണ്ടെത്തിയത്. അവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികള്‍ അപകടനില തരണം ചെയ്തതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ജീവനക്കാരെ പിരിച്ചുവിട്ടതായി ഉദ്യേഗസ്ഥര്‍ അറിയിച്ചു.നാഷണല്‍ പള്‍സ് പോളിയോ വാക്സിനേഷന് ഡ്രൈവിന്റെ ഭാഗമായി രാജ്യത്തുടനീളം ഒന്നുമുതല്‍ അഞ്ച് വരെ വയസുളള കുട്ടികള്‍ക്ക് വാക്സിനേഷന് നല്‍കുന്നതിനിടെയാണ് സംഭവം.യവത്മാല്‍ കളക്ടര്‍ എംഡി സിംഗ് ആശുപത്രി സന്ദര്‍ശിച്ച് വിവരങ്ങള്‍ അന്വേഷിച്ചു.