കര്‍ഷകര്‍ ഡല്‍ഹിയിലെത്തുന്നത് തടയാന്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്രം

ഡല്‍ഹി: കര്‍ഷകര്‍ ഡല്‍ഹിയിലെത്തുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഡല്‍ഹിയിലേക്കെത്തുന്ന ട്രെയിനുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. പഞ്ചാബില്‍ നിന്നുളള ട്രെയിന്‍ റെവാടിയയിലേക്ക് വഴിതിരിച്ചുവിട്ടു. സമര സമിതിയുടെ ആഹ്വാന പ്രകാരം കേന്ദ്രത്തിനെതിരായ കാര്‍ഷിക സമരത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലേക്ക് വരുന്ന കര്‍ഷകര്‍ കയറിയ ട്രെയിനുകളാണ് തിരിച്ചുവിടുന്നതെന്ന് കര്‍ഷക സംഘടനകള്‍ ആരോപിച്ചു.

അതേസമയം കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരം കടുപ്പിക്കാനൊരുങ്ങുകയാണ് കര്‍ഷകര്‍. ഫെബ്രുവരി ആറിന് രാജ്യവ്യാപകമായി റോഡുകള്‍ തടയുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ചു. സമരഭൂമിയില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചതും ജലവിതരണം മുടക്കിയതുമുള്‍പ്പെടെയുളള കേന്ദ്രത്തിന്റെ പീഡനങ്ങളില്‍ പ്രതിഷേധിച്ച് സംസ്ഥാന, ദേശീയ ഹൈവേകള്‍ മൂന്നുമണിക്കൂര്‍ ഉപരോധിക്കുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. ഫെബ്രുവരി ആറിന് ഉച്ചയ്ക്ക് പന്ത്രണ്ട് മുതല്‍ മൂന്ന് മണിവരെയാണ് റോഡുകള്‍ ഉപരോധിക്കുക.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കേന്ദ്ര ബജറ്റില്‍ കര്‍ഷകരെ അവഗണിച്ചെന്നും കര്‍ഷകസംഘടനകള്‍ ആരോപിച്ചു. അതേസമയം, വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ രാജ്യത്തെ കര്‍ഷകരുടെ പ്രതിഷേധം 69 ദിവസം കടന്നു. നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 6 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 1 day ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 2 days ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More