ഡല്‍ഹി: കാര്‍ഷിക സമരത്തില്‍ കേന്ദ്രത്തിനെതിരെ വീണ്ടും വിമര്‍ശനമുന്നയിച്ച് രാഹുല്‍ ഗാന്ധി. ഡല്‍ഹി അതിര്‍ത്തികളില്‍ സമര ഭൂമികള്‍ക്ക് സമീപം സ്ഥാപിച്ചിട്ടുളള ബാരിക്കേഡുകളുടെയും ഇരുമ്പുവേലികളുടെയും ചിത്രങ്ങള്‍ പങ്കുവച്ചാണ് രാഹുലിന്റെ വിമര്‍ശനം. മതിലുകളല്ല പാലങ്ങളാണ് നിര്‍മ്മിക്കേണ്ടതെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.
ഗാസിപൂര്‍-മീററ്റ് ഹൈവേയിലൂടെ കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹിയിലെ സമരഭൂമിയിലേക്ക് പ്രവേശിക്കാതിരിക്കാന്‍ പൊലീസ് ബാരിക്കേഡുകളും ഇരുമ്പുവേലികളും സ്ഥാപിച്ചിട്ടുണ്ട്. ഡല്‍ഹി-ഹരിയാന അതിര്‍ത്തികളില്‍ കൂടുതല്‍ പൊലീസ് സേനയേയും കേന്ദ്രം വിന്യസിച്ചിട്ടുണ്ട്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്യുകയാണെന്നും നിയമങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്നും കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും കേന്ദ്രത്തിന്റെ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തി.