കര്‍ഷകര്‍ക്കായി പ്രതിജ്ഞാബദ്ധമെന്ന് പ്രതിപക്ഷ ബഹളത്തിനിടെ ധനമന്ത്രി

ഡല്‍ഹി: താരതമ്യേന ഹ്രസ്വമായ ബജറ്റവതരണമാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ നടത്തിയത്. എല്‍ ഐ സി സ്വകാര്യവത്ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഈ സഭാകാലയളവില്‍ നടപടികള്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി കൊവിഡിനെതിരായ പോരാട്ടം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ചു. ഇതേ തുടര്‍ന്നാണ്‌ രാജ്യത്ത് സമരം ചെയ്തു കൊണ്ടിരിക്കുന്ന കര്‍ഷകരുടെ വിഷയത്തിലേക്ക് വന്നത്. 

കര്‍ഷക പ്രക്ഷോഭത്തെക്കുറിച്ചും അവര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങളെക്കുറിച്ചും ഒരു പരാമര്‍ശവും നടത്താതെയാണ് ധനമന്ത്രി കര്‍ഷകരോടുള്ള പ്രതിബദ്ധത പ്രഖ്യാപിച്ചത്. ഇത് പ്രതിപക്ഷ ബെഞ്ചില്‍ നിന്ന് പ്രതികരണങ്ങള്‍ ക്ഷണിച്ചുവരുത്തി. ഇതിനിടെ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കര്‍ഷകര്‍ക്കായുള്ള തന്റെ പാക്കേജുകള്‍ പ്രഖ്യാപിച്ചു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കാര്‍ഷിക വായ്പക്ക് തുക മാറ്റിവെച്ചു എന്ന പ്രഖ്യാപനമാണ് ധനമന്ത്രി നടത്തിയത്. തന്റെ സര്‍ക്കാര്‍ കാര്‍ഷിക വായ്പ്പക്കായി 16.5 ലക്ഷം കോടി രൂപ മാറ്റിവെയ്ക്കും. കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില ഉറപ്പുനല്കുമെന്നും പ്രഖ്യാപനത്തിലുണ്ട്. ഗോതമ്പ് കര്‍ഷകര്‍ക്ക് എഴുപത്തി അയ്യായിരം കോടി രൂപയുടെ പാക്കേജ്. ആയിരം മണ്ഡികളെ ദേശീയ വിപണിയുമായി ബന്ധിപ്പിക്കും തുടങ്ങിയ പ്രഖ്യാപനങ്ങളും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നടത്തി. എന്നാല്‍ കര്‍ഷകരെ സംബന്ധിച്ച പരാമര്‍ശങ്ങള്‍ നടക്കുമ്പോഴെല്ലാം പ്രതിപക്ഷ ബെഞ്ച് ശബ്ദമുഖരിതമായി. 

Contact the author

News Desk

Recent Posts

National Desk 14 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 17 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 17 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 18 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 19 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More