ബജറ്റ് മുന്നില്‍കണ്ട് ഓഹരി വിപണിയില്‍ കുതിപ്പ്; പുതിയ സ്വകാര്യവത്ക്കരണ പ്രഖ്യാപനത്തില്‍ കണ്ണുവെച്ച് വിപണി

ഡല്‍ഹി: കഴിഞ്ഞ ആഴ്ചയില്‍ തുടര്‍ച്ചയായുണ്ടായ പിന്നോട്ടു പോക്കിനിടെ ബജറ്റ് അവതരണത്തിനു തൊട്ടുമുന്പ് ഓഹരി വിപണിയില്‍ കുതിപ്പ് രേഖപ്പെടുത്തി. സെന്‍സെക്സ് 388 പോയിന്‍റും നിഫ്റ്റി101 പോയിന്റും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. സെന്‍സെക്സ് 388 ഉയര്‍ന്ന് 46674 പോയിന്‍റിലേക്കും നിഫ്റ്റി 101ഉയര്‍ന്ന് 13, 736 പോയിന്‍റിലേക്കും ഉയര്‍ന്നു.

ബാങ്കിംഗ്, പെട്രോളിയം മേഖലയിലെ ഓഹരികളിലാണ് പ്രകടമായ കുതിപ്പ് രേഖപ്പെടുത്തിയത്. ഐ ഓ സി, ഗെയില്‍, ഹീറോ മോട്ടോര്‍ കോര്‍പ്പ്, ഐ സി ഐ സി ഐ, ഇന്‍ഡസിന്‍ഡ്, എച്ച് ഡി എഫ് സി തുടങ്ങിയ ന്യൂ ജനറേഷന്‍ സ്വകാര്യ ബാങ്കുകളുടെയും ഓഹരികളില്‍ കുതിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ടൈറ്റാന്‍, വിപ്രോ, സിപ്ല, യു പി എല്‍, ടി സി എസ് തുടങ്ങിയവയുടെ ഓഹരികള്‍ക്കും മൂല്യവര്‍ധനയുണ്ടായി.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കഴിഞ്ഞ തവണകളിലെ ബജറ്റിന്റെ തുടര്‍ച്ചതന്നെയായിരിക്കും 2021-22 ലെ ബജറ്റ് എന്ന പ്രതീക്ഷയാണ് സ്വകാര്യ നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. ഇതിനെ ഉത്തേജിപ്പിക്കും വിധം ആത്മനിര്‍ഭര്‍ പാക്കേജിന്റെ തുടര്ച്ചയായിരിക്കും ഈ വര്‍ഷത്തെ ബജറ്റ് എന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനവും ഓഹരി വിപണിയിലെ കുതിപ്പിനെ സ്വാധീനിച്ചിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍.   

Contact the author

Web Desk

Recent Posts

National Desk 2 weeks ago
Economy

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നടുവൊടിച്ച നോട്ട് നിരോധനത്തിന് അഞ്ചാണ്ട്

More
More
Web Desk 1 month ago
Economy

ക്രേയ്‌സ് ബിസ്‌കറ്റ് 500 കോടി രൂപ കേരളത്തില്‍ നിക്ഷേപിക്കും

More
More
Business Desk 2 months ago
Economy

വിപണിയില്‍ കാളക്കുതിപ്പ്; സെന്‍സെക്സ് ആദ്യമായി 60,000 പോയിന്റ് കടന്നു

More
More
Web Desk 3 months ago
Economy

ആപ്പിള്‍ കിലോ​ഗ്രാമിന് 15 രൂപ; നടുവൊടിഞ്ഞ് കർഷകർ

More
More
Web Desk 4 months ago
Economy

എസ്ബിഐ എടിഎമ്മില്‍ നാലുതവണയില്‍ കൂടുതല്‍ പോയാല്‍ കൈപൊള്ളും

More
More
Web Desk 6 months ago
Economy

ഇന്ധനവില സെഞ്ച്വറിയിലേക്ക്; ഇന്നും കൂട്ടി

More
More