സമര ഭൂമിയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിക്കണമെന്ന് കര്‍ഷക സംഘടനകള്‍

ഡല്‍ഹി: ഡല്‍ഹിയിലെ സമരഭൂമികളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ച ഹരിയാന സര്‍ക്കാരിന്റെ നടപടിക്കെതിരെ  കര്‍ഷക സംഘടനകള്‍. ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിക്കണമെന്ന് ക്രാന്തികാരി കിസാന്‍ യൂണിയന്‍ നേതാവ് ദര്‍ശന്‍ പാല്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം കര്‍ഷകര്‍ സര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സോണിപ്പട്ട്, പല്‍വാള്‍ തുടങ്ങി 17 ജില്ലകളിലെ എല്ലാ മൊബൈല്‍, ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങളും ഹരിയാന സര്‍ക്കാര്‍ വിച്ഛേദിച്ചിരിക്കുകയാണ്. റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിയില്‍ സംഘര്‍ഷമുണ്ടായതിനെത്തുടര്‍ന്നാണ് നടപടി. അംബാല, യമുനാനഗര്‍, കുരുക്ഷേത്ര, കര്‍ണാല്‍, കൈതാല്‍, പാനിപ്പറ്റ്, ഹിസാര്‍, ജിന്ദ്, രോഹ്തക്, ഭിവാനി, ദാദ്രി, ഫത്തേഹാബാദ്, രെവാരി തുടങ്ങിയവയാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ച മറ്റു സ്ഥലങ്ങള്‍.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അതേസമയം കേന്ദ്രത്തിന്റെ വിവാദ കാര്‍ഷികനിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രതിഷേധം 66 ദിവസം പിന്നിട്ടു. നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടില്‍ തന്നെയാണ് കര്‍ഷകര്‍. ഡല്‍ഹി ഹരിയാന അതിര്‍ത്തിയിലെ സിംഗു, തിക്രി എന്നിവിടങ്ങളില്‍ കനത്ത സുരക്ഷ തുടരുകയാണ്.

Contact the author

National Desk

Recent Posts

National Desk 9 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 10 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 10 hours ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More