​കർഷക പ്രക്ഷോഭം: ​ഗാസിപൂരിലേക്കുള്ള എല്ലാ വഴികളും പൊലീസ് അടക്കുന്നു

കർഷകർ പ്രക്ഷോഭം തടയുന്നതിനായി കൂടുതൽ നടപടികളുമായി ഡൽഹി പൊലീസ്. ​​ഗാസിപൂർ അതിർത്തിയിൽ നിന്ന് ഡൽഹിയിലേക്കുള്ള എല്ലാ വഴികളും കോൺ​ക്രീറ്റ് ബാരിക്കേഡ് ഉപയോ​ഗിച്ച് അടക്കാനുള്ള പ്രവൃത്തികൾ ആരംഭിച്ചു. ഇടവഴികൾ ഉൾപ്പെടെയാണ് അടക്കുന്നത്. കർഷകർ സമര കേന്ദ്രങ്ങളിൽ എത്താതിരിക്കാനാണ് പൊലീസിന്റെ ശ്രമം. സമരം ശക്തമാക്കുന്നതിന്റെ ഭാ​ഗമായി പഞ്ചാബിലെ ഓരോവീട്ടിൽ നിന്ന് ഒരോരുത്തർ കർഷക സമരത്തിൽ പങ്കെടുക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്.  അതേസമയം സിം​ഗുവിലേതിന് സമാനമായി സംഘപരിവാർ സംഘടനകൾ തിക്രി അതിർത്തിയിലും ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുണ്ട്. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

സിം​ഗു അതിർത്തിയിലെ സംഘർഷത്തിന്റെ പേരിൽ  കർഷകരെ പൊലീസ് അറസ്റ്റു ചെയ്തു. ആകെ 44 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ ആക്രമണത്തിന് ഇരയായ കർഷകരും ഉൾപ്പെടും. കൊലപാതക ശ്രമം അടക്കമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. അലിപൂർ എസ്എച്ചഒയെ ആക്രമിച്ച 22 കാരനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.   ഡൽഹി പൊലീസാണ് കർഷകരെ അറസ്റ്റ് ചെയ്തത്.  ചെങ്കോട്ട ആക്രമണത്തിന്റെ പേരിൽ നാട്ടുകാരെന്ന വ്യാജേനെയെത്തിയ ചിലരാണ് കർഷകരെ ആക്രമിച്ചത്.  

Contact the author

Web Desk

Recent Posts

Web Desk 4 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More