എനിക്കും നിനക്കും തമ്മിലാണ് സോഫിയ - ബിജു റോക്കി

കൊടുംതണുപ്പാണ് സോഫിയ

മഞ്ഞുപാളികളാല്‍ തീര്‍ത്ത

ആശുപത്രി മുറി നിറയെ.


യന്ത്രക്കസേരയും

പാതി ചരിച്ചുവെച്ച കട്ടിലും

മരുന്നുകളും

ഐസില്‍ തീര്‍ത്ത

കളിപ്പാട്ടങ്ങളാണ് സോഫിയ


കുഴലുകളില്‍ നിന്നിറ്റുന്നത്

തണുപ്പാണ്  സോഫിയ

കൈകാലുകളനക്കവയ്യ 

പറക്കമുറ്റാ ഹൃദയം നിറയെ

ഐസ് കട്ടകളാണ് സോഫിയ


ശീതങ്ങളുടയാടയിട്ട

കൂച്ചിപ്പോയ രാവുകളാണ് 

അരികിലിരുന്ന് നീയെന്നെയൊന്ന് തലോടൂ 

യന്ത്രകൈകളാലൊന്നുയര്‍ത്തി

ചുടുമുലയൂട്ടൂ സോഫിയ


താലത്തില്‍ നീട്ടി ഗുളികവേണ്ട 

വരണ്ട ചുണ്ടില്‍ മുത്തം തരൂ 

കഴിയുമെങ്കില്‍

ഈ തണുത്ത പാനപാത്രം

നിന്റെ ചൂടുള്ള രക്തത്താല്‍ നിറയ്ക്കൂ 


ജനലിനപ്പുറമെന്ത് സോഫിയ

കിളികളും ചെടികളും

മേഘങ്ങളുമെന്ത് ചൊല്ലുന്നു 

ഞാനിവിടെ

വിഷാദങ്ങളുടെ പാല്‍നുരകള്‍ 

പൊട്ടിച്ചിരിപ്പുണ്ടെന്ന് ചൊല്ലൂയെന്‍ സോഫിയ

മഞ്ഞിലുറഞ്ഞ നാക്കിനെ

പൊക്കിയെടുക്കൂ 

എന്നോടെന്തെങ്കിലും മിണ്ടൂ സോഫിയ


ഇനിയെത്ര മാത്രയെന്‍ സോഫിയ

കെട്ടിപ്പിടിക്കൂ, 

കുരല്‍വള്ളി മുറിക്കൂ സോഫിയ

നിന്നെ കണ്ടുകൊണ്ടിരിക്കെ 

 കണ്ണൊന്ന് മറയട്ടെ, സോഫിയ...

---------------------------------------------------------------------------

* ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പ്രവര്‍ത്തിക്കുന്ന ഹ്യൂമനോയ്ഡ്.

Contact the author

ബിജു റോക്കി

Recent Posts

Poetry

കഥാർസിസ് - ബിനു എം പള്ളിപ്പാട്

More
More
Web Desk 2 years ago
Poetry

സാഹിര്‍ പറയുന്നു: ബോംബ് എവിടെ വീണാലും മുറിവേല്‍ക്കുന്നത് ആത്മാവിനാണ്- കെ പി എ സമദ്

More
More
Web Desk 2 years ago
Poetry

ചിത്രപ്പണിയൊട്ടുമില്ലാത്ത ആ ഒറ്റ വാക്ക്- ശിഹാബുദ്ധീൻ വെളിയങ്കോട്

More
More
Mehajoob S.V 2 years ago
Poetry

രോഹിത് വെമുല പറയുന്നു- എസ് വി മെഹ്ജൂബ്

More
More
Sathya Raj 2 years ago
Poetry

വെളുത്ത ഒരു നിഴലിനെക്കുറിച്ച്- സി സത്യരാജന്‍

More
More
Dr. Azad 2 years ago
Poetry

അത്രമേല്‍ നിശ്ശബ്ദരായ ഒരു തലമുറയാണ് നാം- ഡോ. ആസാദ്

More
More