കര്‍ഷക സമരത്തില്‍ അണ്ണാ ഹസാരെ നിലപാട് വ്യക്തമാക്കണം - ശിവസേന

ഡല്‍ഹി: കാര്‍ഷിക സമരത്തില്‍ അണ്ണാ ഹസാരെ നിലപാട് വ്യക്തമാക്കണമെന്ന് ശിവസേന. പാര്‍ട്ടി മുഖപത്രമായ സാമ്നയിലാണ് അണ്ണാ ഹസാരെ നിലപാട് വ്യക്തമാക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടത്. ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ പിന്തുണച്ചുകൊണ്ട് ഇന്ന് തുടങ്ങാനിരുന്ന നിരാഹാര സമരത്തില്‍ നിന്ന് അണ്ണാ ഹസാരെ പിന്‍മാറിയിരുന്നു. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസുമായുളള കൂടിക്കാഴ്ച്ചയ്ക്കുശേഷമായിരുന്നു അണ്ണാ ഹസാരെ തീരുമാനം മാറ്റിയത്.

കര്‍ഷകരുടെ സമാധാനപരമായ പ്രതിഷേധത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയും കര്‍ഷകരോട് അന്താരാഷ്ട്ര കുറ്റവാളികളോടെന്നപോലെ പെരുമാറുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാരിനെയും ശിവസേന എഡിറ്റോറിയല്‍ വിമര്‍ശിക്കുന്നുണ്ട്. അണ്ണാ ഹസാരെ മോദി സര്‍ക്കാരിനെതിരായിരുന്നുവെങ്കില്‍ പരസ്യമായി മുന്നോട്ട് വരുമായിരുന്നു. കര്‍ഷകരുടെ പ്രശ്‌നം രാജ്യത്തിന്റെ പ്രശ്‌നമാണ്, ഗാസിപൂരില്‍ ജലവിതരണവും വൈദ്യൂതിയും വിച്ഛേദിച്ചു, കര്‍ഷക നേതാക്കള്‍ക്ക് ലുക്ക് ഔട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതിനെക്കുറിച്ച് അണ്ണാ ഹസാരെയ്ക്ക് എന്താണ് പറയാനുളളത് എന്ന് ശിവസേന ചോദിച്ചു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

2011ലും 2012ലും അഴിമതിക്കെതിരെ ഡല്‍ഹിയില്‍ അണ്ണാ ഹസാരെ നടത്തിയ നിരാഹാര സമരങ്ങള്‍ രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങളെ ആകര്‍ഷിച്ചിരുന്നു. പ്രായാധിക്യമുളളതിനാല്‍ അദ്ദേഹം ഇപ്പോള്‍ നിരാഹാര സമരം നടത്തേണ്ടതില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ഏത് സമരവും പ്രാധാന്യമര്‍ഹിക്കുന്നതാണ്. അതിനാലാണ് ബിജെപി നേതാക്കള്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിയതെന്ന് ശിവസേന വിമര്‍ശിച്ചു.

Contact the author

National Desk

Recent Posts

National Desk 7 hours ago
National

ഇഡി ഇനിയും വരും, പിറകെ മോദിയും ഷായും വരും, എല്ലാം എന്റെ വോട്ടുവിഹിതം കൂട്ടും- മഹുവ മൊയ്ത്ര

More
More
National Desk 9 hours ago
National

'1700 കോടി രൂപ പിഴയടയ്ക്കണം'; കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

More
More
National Desk 1 day ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 1 day ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 1 day ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More