ആനയെ തീ കൊളുത്തി കൊന്ന സംഭവം; തമിഴ്‌നാട്ടില്‍ 55 റിസോര്‍ട്ടുകള്‍ പൂട്ടി

ചെന്നൈ: ആനയെ തീ കൊളുത്തി കൊന്നതിനെത്തുടര്‍ന്ന് റിസോര്‍ട്ടുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി തമിഴ്‌നാട് ഭരണകൂടം. ലൈസന്‍സും മറ്റ് രേഖകളുമില്ലാത്ത എല്ലാ റിസോര്‍ട്ടുകളും പൂട്ടാനാണ് ഭരണകൂടത്തിന്റെ ഉത്തരവ്. തദ്ദേശസ്ഥാപനങ്ങള്‍ക്ക് റിസോര്‍ട്ടുകളില്‍ പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മസിനഗുഡിയില്‍ ഒരു ദിവസത്തെ പരിശോധനയില്‍ 55 റിസോര്‍ട്ടുകളാണ് അനധികൃതമായി പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയത്.

ആനയെ ടയറില്‍ തീയിട്ട് കൊന്ന റിസോര്‍ട്ടിനും ലൈസന്‍സ് ഉണ്ടായിരുന്നില്ല. ജനുവരി ഇരുപത്തിമൂന്നിനാണ് മനസാക്ഷിയെ നടുക്കിയ ക്രൂരത അരങ്ങേറിയത്. തമിഴ്‌നാട് മസിനഗുഡിയില്‍ പെട്രോള്‍ ഒഴിച്ചുകത്തിച്ച ടയര്‍ ആനയുടെ തലയ്ക്കുനേരേ എറിയുന്നതിന്റെയും ആന പ്രാണവേദനയോടെ ഓടുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

പിന്നീട് മുതുമല വന്യജീവി സങ്കേതത്തിനു സമീപം അവശനിലയില്‍ കണ്ടെത്തിയ കാട്ടാനയെ വനം വകുപ്പ് വിദഗ്ദ ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിനിടെ ആന ചെരിഞ്ഞു. പൊളളലേറ്റ് രക്തം വാര്‍ന്നാണ് ആന ചെരിഞ്ഞതെന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.

Contact the author

National Desk

Recent Posts

National Desk 7 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 1 day ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 1 day ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 1 day ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More