കണ്ണൂർ മോഡൽ അക്രമരാഷ്ട്രീയം മലപ്പുറത്തേക്കും വ്യാപിപ്പിക്കാൻ സിപിഎം ശ്രമം: പി. കെ. ഫിറോസ്

കോഴിക്കോട്: പാണ്ടിക്കാട്ട് യൂത്ത് ലീഗ് പ്രവർത്തകൻ ഷമീർ കൊല്ലപ്പെട്ട സംഭവത്തിൽ സിപിഎമ്മിനെതിരെ പി. കെ. ഫിറോസ്. ഭരണത്തിന്റെ തണലിൽ ഇത് രണ്ടാമത്തെ കൊലപാതകമാണ് മലപ്പുറം ജില്ലയിൽ മാത്രം സി.പി.എം നടത്തുന്നത്. 'കണ്ണൂർ മോഡൽ' അക്രമ രാഷ്ട്രീയം മലപ്പുറം ജില്ലയിലേക്കും വ്യാപിപ്പിക്കാനാണ് സി.പി.എം ശ്രമം- ഫിറോസ് ആരോപിച്ചു.

അതേസമയം, കൊലപാതകം രാഷ്ട്രീയകൊലപാതകമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് എസ്പി യു. അബ്ദുല്‍ കരീം പറഞ്ഞു. 'തദ്ദേശ തെരഞ്ഞെടുപ്പിലെ ആഹ്ളാദ പ്രകടനത്തിനിടെ ഉണ്ടായ തർക്കം കുടുംബങ്ങൾ തമ്മിലുളള പ്രശ്നമായി മാറുകയായിരുന്നു. ഈ സംഘർഷം തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഷമീർ കൊല്ലപ്പെട്ടത്. സംഘർഷത്തിൽ പങ്കെടുത്തത് മുഴുവൻ രണ്ട് കുടുംബങ്ങളിൽ നിന്നുള്ളവരാണ്. കൊലപാതകം ആസൂത്രിമാണോ അല്ലേ എന്നും രാഷ്ട്രീയ കൊലപാതകമാണോ എന്നും ഇപ്പോള്‍ പറയാനാകില്ല' - അദ്ദേഹം വ്യക്തമാക്കി.

പക്ഷെ, കൊലപാതകത്തിനു കാരണം രാഷ്ട്രീയമാണെന്ന നിലപാടിലാണ് യു.ഡി.എഫ്. കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം അഞ്ചിന് സംസ്ഥാന വ്യാപകമായി പഞ്ചായത്ത് തലങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തുമെന്ന് പി. കെ. ഫിറോസ് വ്യക്തമാക്കി. 

Contact the author

News Desk

Recent Posts

Web Desk 17 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More