റിപ്പബ്ലിക് ദിനത്തിലെ അക്രമം തടയുന്നതില്‍ 'താന്‍ പരാജയപ്പെട്ടെന്ന് ' കങ്കണ റനൗട്ട്

മുംബൈ: റിപ്പബ്ലിക് ദിനത്തില്‍ തലസ്ഥാനത്ത് അരങ്ങേറിയ അക്രമങ്ങള്‍ തടയുന്നതില്‍ താന്‍ പരാജയപ്പെട്ടുവെന്ന് നടി കങ്കണ റനൗട്ട്. കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷികനിയമങ്ങളില്‍ പ്രതിഷേധിച്ച് സമരം ചെയ്യുന്ന കര്‍ഷകരുടെ ഉദ്ദേശത്തെ സംശയത്തോടെണ് കങ്കണ നോക്കിക്കാണുന്നത്. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ മാര്‍ച്ച് അക്രമാസക്തമായതിനെത്തുടര്‍ന്നാണ് താന്‍ ഒരു പരാജയമാണെന്ന് കങ്കണ സ്വയം വിശേഷിപ്പിച്ചത്.

'ഞാന്‍ പരമാവധി ശ്രമിച്ചു, പക്ഷേ പരാജയപ്പെട്ടു. രാജ്യത്തിന്റെ സമഗ്രത സംരക്ഷിക്കാന്‍ തനിക്ക് സാധിച്ചില്ല. അപമാനഭാരത്താല്‍ തല താഴ്ന്നുപോവുകയാണ്' - കങ്കണ ട്വീറ്റ് ചെയ്തു. റിപ്പബ്ലിക് ദിനത്തില്‍ സമാധാനപരമായി ട്രാക്ടര്‍ റാലി നടത്തും എന്നായിരുന്നു കര്‍ഷകസംഘടനകള്‍ അറിയിച്ചത്. എന്നാല്‍ ഒരു വിഭാഗം കര്‍ഷകര്‍ വ്യതിചലിച്ച് ചെങ്കോട്ടയില്‍ പ്രവേശിച്ചതോടെ കര്‍ഷകരും പൊലീസുമായി ഏറ്റുമുട്ടലുണ്ടായി. കര്‍ഷകപ്രക്ഷോഭത്തിനെതിരായ ഒരു വീഡിയോയില്‍ കര്‍ഷകരെ അനുകൂലുക്കുന്നവരെയെല്ലാം ജയിലിലടക്കണമെന്നും കങ്കണ ആവശ്യപ്പെട്ടിരുന്നു.

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ദില്‍ജിദ് സിംഗിനും പ്രിയങ്ക ചോപ്രക്കുമെതിരെയും കങ്കണ രംഗത്തെത്തിയിരുന്നു. രാജ്യത്തെ ലോകത്തിനു മുന്നില്‍ നാണം കെടുത്തുന്നതില്‍ നിങ്ങള്‍ക്ക് സന്തോഷമാണോ എന്നാണ് കങ്കണ ചോദിച്ചത്.

Contact the author

National Desk

Recent Posts

National Desk 4 hours ago
National

പളളിക്കുനേരെ 'അമ്പെയ്ത്' വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍ ; വീഡിയോ വൈറല്‍

More
More
National Desk 23 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 1 day ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More