'ആരാധനാലയം തകര്‍ത്ത കുറ്റവാളികളാണോ കര്‍ഷകരോട് സമാധാനപരമായി പ്രതിഷേധിക്കാന്‍ ഉപദേശിക്കുന്നത്' : നടന്‍ സിദ്ദാര്‍ത്ഥ്

റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിയെയും പ്രതിഷേധങ്ങളെയും പിന്തുണച്ച് നടന്‍ സിദ്ദാര്‍ത്ഥ്. ഒരു ആരാധനാലയം തകര്‍ത്ത കുറ്റവാളികളാണോ കര്‍ഷകരോട് സമാധാനപരമായി പ്രതിഷേധിക്കാന്‍ ഉപദേശിക്കുന്നത് എന്നാണ് സിദ്ദാര്‍ത്ഥ് ട്വീറ്റ് ചെയ്തത്.

'ആരാധനാലയം തകര്‍ക്കുന്നതുപോലുള്ള ഹീനമായ അക്രമങ്ങള്‍ ചെയ്തവരാണോ ഇന്ന് രാജ്യത്തെ ജനങ്ങളോട് സമാധാനപരമായി പ്രതിഷേധിക്കാന്‍ പറയുന്നത്. വല്ലാത്ത മലക്കംമറച്ചില്‍ തന്നെ. അഭിപ്രായ വ്യത്യാസം തന്നെയല്ലെ ദേശസ്‌നേഹം. ജയ് ശ്രീ റാം’ എന്നായിരുന്നു സിദ്ദാര്‍ത്ഥിന്‍റെ ട്വീറ്റ്.

റിപ്പബ്ലിക് ദിനത്തില്‍ നടന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലിയില്‍ വലിയ സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു. പ്രതിഷേധക്കര്‍ക്കെതിരെ ഉണ്ടായ സംഘര്‍ഷങ്ങളെതുടര്‍ന്ന് ഒരു കര്‍ഷകന്‍ മരണപ്പെടുകയും ചെയ്തിരുന്നു. സമരം അയയാതത്തിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സേനാവിന്യാസം ഒരിക്കിയിരിക്കുകയാണ്. ചെങ്കോട്ടയുള്‍പ്പെടെ പ്രതിഷേധത്തിന് വേദിയായി. ചെങ്കോട്ടയില്‍ കൊടി കെട്ടിയത് കര്‍ഷക സമരത്തില്‍ നുഴഞ്ഞുകയറിയവരാണെന്ന് സംഘടനകള്‍ പറയുന്നു. ബി.ജെ.പിയുമായി ബന്ധമുള്ളവരാണ് ഇതിന് പിന്നിലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. 

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More