ഡൽഹിയിൽ പ്രക്ഷോഭത്തിനിടെ കർഷകൻ മരിച്ചു; പൊലീസ് വെടിവെച്ചെന്ന് കർഷകർ

ഡൽഹിയിൽ കർഷക പ്രക്ഷോഭത്തിനിടെ ഒരാൾ വെടിയേറ്റ് മരിച്ചു. ഉത്തരാഖണ്ഡ് സ്വദേശി നവ്നീത് സിം​ഗാണ് മരിച്ചത്. സഹോദരനോടൊപ്പമാണ് ഇയാൾ കർഷക പ്രക്ഷോഭത്തിനെത്തിയത്. ഡൽഹി ഐടിഒയിൽ പൊലീസും കർഷകരും തമ്മിലുണ്ടായ കനത്ത സംഘർഷത്തിനിടെയാണ് ഇയാൾ മരിച്ചത്. പൊലീസ് വെടിവെപ്പിലാണ് ഇയാൾ മരിച്ചതെന്ന് കർഷകർ മരിച്ചു. ട്രാക്റ്ററിൽ വരികയായിരുന്ന ഇയാൾക്ക് നേരെ പൊലീസ് വെടിവെച്ചെന്നാണ് ആരോപണം. തുടർന്ന് ട്രാക്റ്റർ  നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ ഇയാളുടെ തലക്ക് ​ഗുരുതരമായ പരുക്കാണ് ഏറ്റത്. അതേസമയം വെടിവെപ്പ് ഉണ്ടായിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

സിം​ഗു അതിർത്തയിൽ നിന്നുള്ള കർഷകരാണ് ട്രാക്റ്ററുമായി ഐടിഒയിൽ എത്തിയത്.  അപ്രതീക്ഷിതമായാണ് കർഷകരുടെ റാലി ന​ഗര കേന്ദ്രമായ ഐടിഒയിലെക്ക് നീങ്ങിയത്. തുടർന്ന് ഐടിഒയിൽ പൊലീസും കർഷകരും തമ്മിൽ വൻ സംഘർഷമാണ് ഉണ്ടായത്.കർഷകറാലി ബാരിക്കേഡുകളും ബസുകളും റോഡിൽ കുറുകെയിട്ട് റാലി തടയാൻ ശ്രമിച്ചത് വൻ സംഘർത്തിന് ഇടയാക്കി. കർഷകർ ട്രാക്റ്റർ ഇടുപ്പിച്ച് മാറ്റി. തുടർന്നും പൊലീസും കർഷകരും തമ്മിൽ തെരുവിൽ ഏറ്റുമുട്ടി. കണ്ണീർവാതകം പ്രയോ​ഗിച്ചതോടെ കർഷകർ പൊലീസിന് നേരെ ട്രാക്റ്റർ ഓടിച്ചു കയറ്റാൻ ശ്രമം നടത്തി. ഇതിനിടെയാണ് ട്രാക്റ്റർ മറിഞ്ഞ് കർഷകൻ മരിച്ചത്.

Contact the author

Web Desk

Recent Posts

National Desk 19 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 21 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 22 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 22 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More