'പിണറായി വിജയനോട് രണ്ടു ചോദ്യം: ഉമ്മന്‍ ചാണ്ടി

സോളാര്‍ കേസ് സിബിഐയ്ക്ക് വിട്ട വിഷയത്തില്‍ പിണറായി വിജയനോട് രണ്ടു ചോദ്യങ്ങളുമായി ഉമ്മന്‍ചാണ്ടി. പരാതിക്കാരിയുടെ അപ്പീലിന്മേല്‍ സ്റ്റേ പോയോ?, മൂന്നു ഡിജിപിമാര്‍ അന്വേഷിച്ചിട്ട് എന്തായി? മാതൃഭൂമി ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അഞ്ചു വര്‍ഷം അധികാരത്തില്‍ ഇരുന്നിട്ടും ചെറുവിരല്‍ അനക്കാത്ത പിണറായി വിജയന്‍ കേസ് ഇപ്പോള്‍ സിബിഐയുടെ തലയില്‍വച്ച് തടിയൂരുകയാണ്. സോളാര്‍ വെറും കെട്ടുകഥയാണ്. ജനം അത് വിശ്വസിക്കില്ല. ജസ്റ്റിസ് ശിവരാമന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. വീണ്ടും അധികാരത്തില്‍ വരാനുള്ള ഗിമ്മിക്ക് മാത്രമാണിതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

സിബിഐ അന്വേഷണത്തിനെതിരെ കോടതിയെ സമീപിക്കാനുദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം ഇന്നലെതന്നെ വ്യക്തമാക്കിയിരുന്നു. ചെയ്യാത്ത കുറ്റത്തിന് എന്ത് അന്വേഷണമുണ്ടായാലും അഭിമുഖീകരിക്കും. നേതാക്കളുമായി കൂടിയാലോചിച്ചശേഷം കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. സോളാര്‍ കേസ് പരാതിക്കാരിയുടെ അപേക്ഷ പരിഗണിച്ച് സംസ്ഥാനസര്‍ക്കാര്‍ കേസ് സിബി ഐയ്ക്ക് കൈമാറിയിരുന്നു. ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍,എപി അനില്‍കുമാര്‍, അടൂര്‍പ്രകാശ്, ഹൈബി ഈഡന്‍, ബിജെപി നേതാവ് എപി അബ്ദുളളക്കുട്ടി എന്നിവര്‍ക്കെതിരായ കേസാണ് സിബി ഐയ്ക്ക് വിട്ടത്.

Contact the author

News Desk

Recent Posts

Web Desk 3 months ago
Politics

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കണോ എന്ന് കോൺ​ഗ്രസ് തീരുമാനിക്കട്ടെയെന്ന് മുസ്ലിംലീ​ഗ്

More
More
News 4 months ago
Politics

ഗവർണർ ഇന്ന് കാലിക്കറ്റ് സർവകലാശാലയില്‍; ശക്തമായ പ്രതിഷേധം തുടരുമെന്ന് എസ് എഫ് ഐ

More
More
Web Desk 6 months ago
Politics

2 സീറ്റ് പോര; ലീഗിന് ഒരു സീറ്റിനുകൂടി അര്‍ഹതയുണ്ട് - പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 7 months ago
Politics

പുതുപ്പള്ളി മണ്ഡലം 53 വർഷത്തെ ചരിത്രം തിരുത്തും: എം വി ഗോവിന്ദൻ

More
More
News Desk 7 months ago
Politics

സാധാരണക്കാർക്ക് ഇല്ലാത്ത ഓണക്കിറ്റ് ഞങ്ങള്‍ക്കും വേണ്ടെ - വി ഡി സതീശൻ

More
More
News Desk 8 months ago
Politics

'വികസനത്തിന്റെ കാര്യത്തില്‍ 140ാം സ്ഥാനത്താണ് പുതുപ്പള്ളി' - വി ശിവന്‍കുട്ടി

More
More