സോളാര്‍ കേസ് സിബിഐയ്ക്ക്; കോടതിയെ സമീപിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സോളാര്‍ കേസ് സിബിഐയ്ക്ക് വിട്ട വിഷയത്തില്‍ പ്രതികരണവുമായി ഉമ്മന്‍ചാണ്ടി. സിബിഐ അന്വേഷണത്തിനെതിരെ കോടതിയെ സമീപിക്കാനുദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അധികാരത്തിലേറി അഞ്ച് വര്‍ഷമായിട്ടും ഒന്നും ചെയ്യാനാവത്തതിനാലാണ് സര്‍ക്കാര്‍ പുതിയ നീക്കവുമായി വരുന്നതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. സോളാര്‍ കേസിനെതിരെ വലിയ സമരങ്ങള്‍ ചെയ്ത ഇടതുപക്ഷത്തിന് എന്തുകൊണ്ടാണ് ഇതുവരെ ഒരു നടപടിയും സ്വീകരിക്കാന്‍ കഴിയാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു. ചെയ്യാത്ത കുറ്റത്തിന് എന്ത് അന്വേഷണമുണ്ടായാലും അഭിമുഖീകരിക്കും. നേതാക്കളുമായി കൂടിയാലോചിച്ചശേഷം കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

സോളാര്‍ കേസ് പരാതിക്കാരിയുടെ അപേക്ഷ പരിഗണിച്ച് സംസ്ഥാനസര്‍ക്കാര്‍ കേസ് സിബി ഐയ്ക്ക് കൈമാറിയിരുന്നു. ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍,എപി അനില്‍കുമാര്‍, അടൂര്‍പ്രകാശ്, ഹൈബി ഈടന്‍, ബിജെപി നേതാവ് എപി അബ്ദുളളക്കുട്ടി എന്നിവര്‍ക്കെതിരായ കേസാണ് സിബി ഐയ്ക്ക് വിട്ടത്.

Contact the author

Web Desk

Recent Posts

Web Desk 12 hours ago
Keralam

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണീഫോം ഒരു സ്‌കൂളിലും അടിച്ചേല്‍പ്പിക്കില്ല- വിദ്യാഭ്യാസ മന്ത്രി

More
More
Web Desk 13 hours ago
Keralam

കിഫ്ബിക്കെതിരായ ഇ ഡി നീക്കം കേരളത്തിന്‍റെ വികസനം തടയാന്‍ - മുഖ്യമന്ത്രി

More
More
Web Desk 13 hours ago
Keralam

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സെപ്റ്റംബര്‍ 11-ന് കേരളത്തില്‍

More
More
Web Desk 13 hours ago
Keralam

അകമ്പടി പൊലീസുകാരെ സസ്പെൻഡ് ചെയ്തത് എന്‍റെ അറിവോടെയല്ല - മന്ത്രി പി രാജീവ്

More
More
Web Desk 15 hours ago
Keralam

മധുവിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ മൂന്ന് കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ്

More
More
Web Desk 1 day ago
Keralam

ഇടതുസര്‍ക്കാരിനെ അട്ടിമറിക്കാനുളള നീക്കമുണ്ട്, എന്തുവില കൊടുത്തും സംരക്ഷിക്കും- കോടിയേരി ബാലകൃഷ്ണന്‍

More
More