പൊതു സ്വത്ത് കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കി കര്‍ഷകരുടെ അവകാശങ്ങള്‍ കേന്ദ്രം നിഷേധിക്കുന്നു; പ്രിയങ്ക ഗാന്ധി

ഡല്‍ഹി: ബിജെപി നേതൃത്വത്തിലുളള കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളുടെ സ്വത്ത് കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറുകയും കര്‍ഷകരുടെ അവകാശങ്ങള്‍ നിഷേധിക്കുകയുമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു.

ബിജെപി രാജ്യത്തിന്റെ സ്വത്ത് മുഴുവന്‍ അവരുടെ ശതകോടീശ്വരന്‍മാരായ സുഹൃത്തുക്കള്‍ക്കു മുന്നില്‍ അടിയറവ് വയ്ക്കുകയാണ്. എന്നിട്ട് കര്‍ഷകര്‍ തങ്ങളുടെ അവകാശങ്ങള്‍ ആവശ്യപ്പെട്ട് ഡല്‍ഹിയിലെത്തുമ്പോള്‍ അവരെ തടയുകയും ചെയ്യുന്നുവെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു. കേന്ദ്രം പുതുതായി നടപ്പിലാക്കിയ വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന് കോണ്‍ഗ്രസും പ്രതിപക്ഷപാര്‍ട്ടികളും സര്‍ക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

വെളളിയാഴ്ച്ച കര്‍ഷകരും കേന്ദ്രസര്‍ക്കാരുമായി നടന്ന പതിനൊന്നാംഘട്ട ചര്‍ച്ചയും പരാജയമായിരുന്നു. നിയമങ്ങള്‍ നടപ്പാക്കുന്നത് 18 മാസത്തേക്ക് നിര്‍ത്തിവയ്ക്കാമെന്ന കേന്ദ്രസര്‍ക്കാരിന്റെ വാഗ്ദാനം കര്‍ഷകര്‍ അംഗീകരിച്ചില്ല. നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍.

Contact the author

National Desk

Recent Posts

National Desk 10 hours ago
National

വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അധികാരം നിലനിര്‍ത്താന്‍ സാധിക്കില്ല -പ്രശാന്ത് ഭൂഷന്‍

More
More
National Desk 12 hours ago
National

2024- ല്‍ ബിജെപി ഇതര സഖ്യം രാജ്യം ഭരിക്കും - സഞ്ജയ്‌ റാവത്ത്

More
More
National Deskc 13 hours ago
National

ഐപിഎൽ കിരീടം തിരുപ്പതി ക്ഷേത്രത്തിലെത്തിച്ച് പ്രത്യേക പൂജകൾ നടത്തി ചെന്നൈ സൂപ്പർ കിംഗ്‌സ്

More
More
National Desk 14 hours ago
National

അച്ഛൻ വേണ്ടെന്ന് പറഞ്ഞു, പുകയില പരസ്യങ്ങൾ ഒഴിവാക്കി - സച്ചിന്‍ ടെണ്ടുല്‍ക്കര്‍

More
More
National Desk 14 hours ago
National

ഇന്ത്യ ഉല്‍പ്പാദിപ്പിച്ച ഏറ്റവും മാരകമായ വിഷമാണ് സവര്‍ക്കര്‍, ഹിറ്റ്‌ലറെപ്പോലെ വെറുക്കപ്പെടേണ്ടയാള്‍-എഴുത്തുകാരന്‍ ജയമോഹന്‍

More
More
National Desk 15 hours ago
National

ചിലര്‍ അറിവുള്ളവരായി നടിക്കും, അതിലൊരാളാണ് മോദി - രാഹുല്‍ ഗാന്ധി

More
More