'കങ്കാരു'വിനെ മുറിക്കില്ലെന്ന് പറഞ്ഞ അജിങ്ക്യ രഹാനക്ക് സമൂഹ മാധ്യമങ്ങളിൽ കയ്യടി

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര നേടിയ വിജയാഘോഷത്തിനിടെ കങ്കാരുവിന്റെ രൂപത്തിലുള്ള കേക്ക് മുറിക്കില്ലെന്ന് പറഞ്ഞ ഇന്ത്യൻ  ക്യാപ്റ്റന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരം​ഗമാവുന്നു. ഇന്ത്യയിൽ എത്തിയ ശേഷമുള്ള ആഘോഷത്തിനിടെയാണ് സംഭവം. സ്വകാര്യ ചടങ്ങിൽ സുഹൃത്തുക്കളും ബന്ധുക്കളും  കങ്കാരു കേക്ക് മുറിക്കാൻ രഹാനയെ ക്ഷണിച്ചത്. ചുറ്റും കൂടി നിന്നവർ പ്രോത്സാഹിപ്പിച്ചെങ്കിലും രഹാനെ ചെറുചിരിയോടെ  വിസമ്മതം പ്രകടിപ്പിച്ചു. ക്രിക്കറ്റ് ബാറ്റും ഇന്ത്യയുടെ ദേശീയ പാതാകയും പിടിച്ചു നിർക്കുന്ന കങ്കാരുവിന്റെ രൂപത്തിലുള്ളതായിരുന്നു കേക്ക്. ഓസീസിന്റെ ദേശീയ ചിഹ്നമാണ് കങ്കാരു. കങ്കാരുവിനെ മുറിക്കുന്നത് എതിരാളികളോടുള്ള ബഹുമാനക്കുറവായി ചിത്രീകരിക്കുമെന്ന കാരണത്താലാണ് രഹാനെ വിസമ്മതം പ്രകടിപ്പിച്ചത്. 

രഹാനെയുടെ പെരുമാറ്റം ഉയർന്ന മൂല്യബോധത്തിന്റെ പ്രതിഫലനമാണെന്ന് പലരും സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. നിരവധി പേരാണ് സ്വദേശത്തും വിദേശത്തുമായി വീഡിയോ പങ്കുവെച്ചത്. സൗമ്യമായ പെരുമാറ്റത്തിലൂടെ മുമ്പും രഹാനെ വാർത്തകളി‍ൽ ഇടം പിടിച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച അഫ്​ഗാനിസ്ഥാൻ ടീമിനെ ഇന്ത്യൻ ടീമിനൊപ്പം ട്രോഫി കൈമാറ്റ ചടങ്ങിൽ ക്ഷണിച്ച രഹാനെയുടെ നടപടിയും മുമ്പ് ശ്രദ്ധേയമായിരുന്നു. രഹാനെയാണ് പരമ്പരയിൽ ഇന്ത്യയെ നയിച്ചത്.  

Contact the author

Sports Desk

Recent Posts

Sports Desk 2 months ago
Cricket

'വിമര്‍ശിക്കാന്‍ മാത്രം അതില്‍ ഒന്നുമില്ല'; വിവാദ ഫോട്ടോയെക്കുറിച്ച് മിച്ചല്‍ മാര്‍ഷ്

More
More
Web Desk 3 months ago
Cricket

ലോക കപ്പിനരികെ ഇന്ത്യ; കലാശപ്പോരാട്ടം 2 മണിക്ക്

More
More
Sports Desk 5 months ago
Cricket

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ടീമിലില്ല

More
More
Sports Desk 8 months ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാൻ ബിസിസിഐ ക്ഷണം; നിരസിച്ച് ഗാരി കേസ്റ്റന്‍

More
More
Sports Desk 8 months ago
Cricket

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ശ്രേയസും ബുംറയും തിരിച്ചെത്തുന്നു

More
More
Sports Desk 8 months ago
Cricket

ധോണി ഒറ്റക്കാണല്ലോ കളിച്ചതും കപ്പ്‌ നേടിയതും; പരിഹാസവുമായി ഹര്‍ഭജന്‍ സിംഗ്

More
More