കേന്ദ്രത്തിന്റെ ഉപാധികള്‍ 'തേന്‍ പുരട്ടിയ വിഷ'മെന്ന് കര്‍ഷകര്‍

ഡല്‍ഹി: കര്‍ഷക സമരം അവസാനിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്ന ഉപാധികള്‍ തേന്‍ പുരട്ടിയ വിഷം പോലെയാണെന്ന് കര്‍ഷകര്‍. കഴിഞ്ഞ നവംബര്‍ മുതല്‍ പ്രക്ഷോഭം അവസാനിപ്പിക്കാന്‍ കേന്ദ്രം കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി ആരോപിച്ചു.

താങ്ങുവില സംബന്ധിച്ചും, നിയമങ്ങള്‍ റദ്ദാക്കണമെന്നുമാവശ്യപ്പെട്ടും കേന്ദ്രവുമായി ഒരിക്കല്‍കൂടി ചര്‍ച്ച നടത്തുമെന്ന് സംഘടന വ്യക്തമാക്കി. കര്‍ഷകര്‍ ഉന്നയിച്ച നാല് ആവശ്യങ്ങളില്‍ രണ്ടെണ്ണത്തില്‍ കേന്ദ്രസര്‍ക്കാരുമായി ധാരണയായി. താങ്ങുവില, നിയമങ്ങള്‍ റദ്ദാക്കുക എന്നിവയിലാണ് ഇനിയും ഒത്തുതീര്‍പ്പാവാത്തത്. എന്നാല്‍ നിയമങ്ങള്‍ റദ്ദാക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. നിയമത്തില്‍ ഭേദഗതിയാവാമെന്നും പ്രശ്‌നങ്ങള്‍ അവലോകനം ചെയ്യാനായി ഒരു സമിതിയെ ഏര്‍പ്പെടുത്താമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍  മുന്നോട്ട് വയ്ക്കുന്ന ഉപാധി.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

നിയമങ്ങള്‍ നടപ്പിലാക്കുന്നത് നിര്‍ത്തിവയ്ച്ചുകൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്തുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് കര്‍ഷകരുമായി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. സമാധാനപരമായി ഡല്‍ഹി ഔട്ടര്‍ റിംഗ് റോഡില്‍ ട്രാക്ടര്‍ റാലി നടക്കുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കി.

Contact the author

National Desk

Recent Posts

National Desk 4 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 5 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 6 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 8 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More