വിദ്വേഷ പരാമര്‍ശം; കങ്കണയ്ക്ക് ട്വിറ്ററിന്റെ മൂക്കുകയര്‍

മുംബൈ: വിദ്വേഷ പരാമര്‍ശം നടത്തിയ കങ്കണയ്ക്ക് ട്വിറ്ററിന്റെ മൂക്കുകയര്‍. തന്റെ അക്കൗണ്ടിന് ട്വിറ്റര്‍ നിയന്ത്രണമേര്‍പ്പെടുത്തിയ വിവരം കങ്കണ തന്നെയാണ് പുറത്തുവിട്ടത്. ആമസോണ്‍ പ്രൈം വീഡിയോ സീരീസായ  താണ്ഡവിന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരായ കങ്കണയുടെ വിവാദ പരാമര്‍ശങ്ങളെത്തുടര്‍ന്നാണ് ട്വിറ്ററിന്റെ നടപടി. അവരുടെ തലയെടുക്കുവാനുളള സമയമായി എന്നായിരുന്നു നിലവില്‍ ഡിലീറ്റ് ചെയ്യപ്പെട്ട ട്വീറ്റിന്റെ ഉളളടക്കം.

കങ്കണയുടെ ട്വീറ്റ് ആക്രമണങ്ങളെ പ്രേരിപ്പിക്കുന്നതാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ലിബറലുകളുടെ 'ചാച്ച'യെന്ന് ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സിയെ കങ്കണ വിശേഷിപ്പിച്ചു. ലിബറലുകളുടെ കരച്ചില്‍ കേട്ട് അവരുടെ ചാച്ച തന്റെ അക്കൗണ്ടിന് നിയന്ത്രണമേര്‍പ്പെടുത്തി എന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്. തന്റെ അക്കൗണ്ടും വെര്‍ച്വല്‍ ഐഡന്റിറ്റിയും എപ്പോള്‍ വേണമെങ്കിലും ഇല്ലാതാക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തുകയാണ്. എന്നാല്‍,  എന്‍റെ രാജ്യസ്‌നേഹം എന്‍റെ സിനിമകളിലൂടെ വീണ്ടും കാണിക്കുമെന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

സെയ്ഫ് അലി ഖാന്‍, ഡിംപില്‍ കപാടിയ, മുഹമ്മദ് സീഷന്‍ അയ്യൂബ് തുടങ്ങിയവരഭിനയിച്ച വെബ് സീരീസിന്റെ ചില ഭാഗങ്ങളില്‍ ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ച് ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാവിനുമെതിരെ കേസെടുത്ത സാഹചര്യത്തിലാണ് കങ്കണയുടെ വിവാദ ട്വീറ്റ്. അതേസമയം മതവിശ്വാസത്തെയമതവികാരത്തെയോ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് വ്യക്തമാക്കി താണ്ഡവ് ടീം കഴിഞ്ഞ ദിവസം ക്ഷമാപണം നടത്തിയിരുന്നു.

Contact the author

National Desk

Recent Posts

National Desk 11 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 13 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 14 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 15 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 17 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More