കേന്ദ്രവും കര്‍ഷകരുമായുളള പത്താംഘട്ട ചര്‍ച്ച ഇന്ന്

ഡല്‍ഹി: കേന്ദ്രവും കര്‍ഷകരുമായുളള പത്താംഘട്ട ചര്‍ച്ച ഇന്ന് നടക്കും. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ട്രാക്ടര്‍ റാലി നടത്താനുളള കര്‍ഷകരുടെ ആവശ്യത്തില്‍ സുപ്രീംകോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കും. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രക്ഷോഭം 56 ദിവസം പിന്നിട്ടു. കേന്ദ്രവുമായി നടന്ന ഒന്‍പതു ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു.

മാസങ്ങളായി തുടരുന്ന പ്രതിസന്ധി അവസാനിപ്പിക്കാന്‍ ഇരുപക്ഷവും ആഗ്രഹിക്കുന്നുണ്ട് എന്നാല്‍ മറ്റു ചിലരുടെ ഇടപെടല്‍ മൂലമാണ് ഒത്തുതീര്‍പ്പ് വൈകുന്നതെന്ന് കേന്ദ്രമന്ത്രി പുരുഷോത്തം രൂപാല പറഞ്ഞിരുന്നു. അതേസമയം നിയമങ്ങള്‍ റദ്ദാക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്താന്‍ തന്നെയാണ് കര്‍ഷകരുടെ തീരുമാനം. കെഎംപി എക്‌സ്പ്രസ് വേിയിലേക്ക് ട്രാക്ടര്‍ റാലി മാറ്റാനും കിസാന്‍ ഘട്ടിലേക്കോ മറ്റു റൂട്ടുകളിലേക്കോ പോകരുതെന്ന് കര്‍ഷകരോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാല്‍ സംഘടനകള്‍ ഇതുവരെ ആവശ്യം അംഗീകരിച്ചിട്ടില്ലെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി. ഡല്‍ഹിയില്‍ ക്രമസമാധാനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഡല്‍ഹി പോലീസിന് തീരുമാനമെടുക്കാമെന്ന് കഴിഞ്ഞ ദിവസം കോടതി നിര്‍ദേശമുണ്ടായിരുന്നു.

Contact the author

National Desk

Recent Posts

National Desk 18 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 20 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 21 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 21 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More