ഹരിപ്പാട് രമേശ് ചെന്നിത്തലയെ നേരിടാൻ ടിജെ ആഞ്ചലോസ്?

നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ശക്തനായ സ്ഥാനാർത്ഥിയെ തേടി സിപിഐ. മുഖ്യമന്ത്രി പിണറായി വിജയൻ ഇത് സംബന്ധിച്ച്  സിപിഐ നേതൃത്വവുമായി ചർച്ച നടത്തി. ഇടതുമുന്നണിക്ക് മുൻതൂക്കമുള്ള മണ്ഡലത്തിൽ ഇത്തവണ ചെന്നിത്തല കഴി‍ഞ്ഞ രണ്ട് ടേമിലും ജയിച്ചു കയറിയിരുന്നു. 

സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടിജെ ആഞ്ചലോസിന്റെ പേരിനാണ് സിപിഐ സ്ഥാനാർത്ഥി പട്ടികയിൽ മുൻതൂക്കം. സിപിഎമ്മിനും താൽപര്യമുള്ള വ്യക്തിയാണ് ആഞ്ചലോസ്. ആഞ്ചലോസിനെ ഇവിടെ മത്സരിപ്പിക്കണമെന്ന് സിപിഐ നേതൃത്വത്തോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായാണ് സൂചന. സിപിഎമ്മിൽ നിന്ന് രാജിവെച്ച് സിപിഐയിൽ എത്തിയ നേതാവാണ് ആഞ്ചലോസ്. സിപിഎം സ്ഥാനാർത്ഥിയായി. ആലപ്പുഴയിൽ നിന്നും ലോക്സഭയിലേക്കും മാരാരിക്കുളത്ത് നിന്ന് നിയമസഭയിലേക്കും ആഞ്ചലോസ് മുൻപ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടിം​ഗ് നില യുഡിഎഫിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ചെന്നിത്തല മറ്റൊരു സുരക്ഷിത മണ്ഡലം തേടുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ഹരിപ്പാടു നിന്ന് തന്നെ മത്സരിക്കുമെന്ന് ചെന്നിത്തല വ്യക്തമാക്കി.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കഴിഞ്ഞ തവണ സിപിഐയിലെ പി പ്രസാദിനെ പതിനെട്ടായിരത്തിൽ കൂടുതൽ വോട്ടിനാണ് ചെന്നിത്തല പരാജയപ്പെടുത്തിയത്. 2011 ൽ സിപിഐയിലെ തന്നെ പി കൃഷ്ണപ്രസാദിനെ തോൽപ്പിച്ചാണ് ചെന്നിത്തല നിയമസഭയിൽ എത്തിയത്. 2006 ലെ ഇടതുപക്ഷ തരം​ഗത്തിലും യുഡിഎഫിലെ ബി ബാബുപ്രസാദിനെ പിന്തുണച്ച മണ്ഡലമാണ് ഹരിപ്പാട്. ഈ ആത്മവിശ്വാസത്തിലാണ് 2011 ൽ ബി ബാബുപ്രാസാ​ദിനെ മാറ്റി ചെന്നിത്തല മത്സരത്തിന് ഇറങ്ങിയത്. ഇരുമുന്നണികളെയും മാറിമാറി പിന്തുണച്ച ചരിത്രമാണ് ഹരിപ്പാടിന്റേത്. സിപിഎമ്മിലെ സിബിസി വാര്യർ, ടികെ ദേവകുമാർ എന്നിവർ ഇവിടെ നിന്നും ജയിച്ചിട്ടുണ്ട്. 

Contact the author

Web Desk

Recent Posts

Web Desk 20 hours ago
Keralam

ലോക്‌സഭാ തെരഞ്ഞെടുപ്പ്; സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

More
More
Web Desk 23 hours ago
Keralam

മൂന്ന് തവണ നോട്ടീസ് അവഗണിച്ചു; സുരാജ് വെഞ്ഞാറമൂടിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനൊരുങ്ങി എംവിഡി

More
More
Web Desk 1 day ago
Keralam

ടിപി ചന്ദ്രശേഖരന്റെ പേര് പറഞ്ഞ് വടകരയിലെ വികസനപ്രവര്‍ത്തനങ്ങള്‍ തടയരുത്- കെ കെ ശൈലജ

More
More
Web Desk 1 day ago
Keralam

അമ്മയും കുടുംബവുമുണ്ടെന്ന് പറഞ്ഞ പ്രതികള്‍ ടിപിയുടെ കുടുംബത്തെക്കുറിച്ച് ഓര്‍ത്തില്ല- കെ കെ രമ

More
More
Web Desk 2 days ago
Keralam

കോൺഗ്രസ് ലീഗിനെ വീണ്ടും വഞ്ചിച്ചു - കെ ടി ജലീല്‍

More
More
Web Desk 2 days ago
Keralam

'എന്നെ അറസ്റ്റ് ചെയ്താല്‍ മുഖ്യമന്ത്രിയുടെ മകളും ജയിലിലാകും'- സാബു ജേക്കബ്

More
More