വാളയാര്‍ പെണ്‍കുട്ടികളുടെ അവകാശ ദിനമാവണം കേരളത്തില്‍ വനിതാദിനം

സാര്‍വ്വദേശീയ വനിതാ ദിനമാണ് മാര്‍ച്ച് 8. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ദിനം. മാര്‍ച്ച് 4-ന് വാളയാര്‍ പെണ്‍കുട്ടികളില്‍ ഒരാള്‍ കൊലചെയ്യപ്പെട്ടതിന്റെ മൂന്നാം വാര്‍ഷിക ദിനത്തില്‍ കേരളം അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഒരുക്കങ്ങളിലാണ്. സെമിനാറുകളും പ്രഭാഷണങ്ങളും തെരുവു നാടകങ്ങളും ഗാനസായാഹ്നങ്ങളും നടക്കും. ആഘോഷങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

ഈ പെണ്‍കുട്ടികളുടെ കേസ് അന്വേഷിച്ചു തുമ്പില്ലാതാക്കിയ പൊലീസും സര്‍ക്കാറും ആ ശബ്ദം കേട്ടിട്ടില്ല. ഒമ്പതും പതിമൂന്നും വയസ്സുള്ള പെണ്‍കുട്ടികള്‍ സ്വന്തം ഇഷ്ടപ്രകാരം അരുനിന്നുവെന്ന് ആക്ഷേപിച്ച പൊലീസുകാരന്‍ ഇപ്പോഴും പദവിയില്‍ തുടരുന്നുണ്ട്. 

ഇതിനിടയില്‍ ഒരു നേര്‍ത്ത നിലവിളി വാളയാറില്‍നിന്നു കേള്‍ക്കാം. അതു കേട്ടവരുടെ പ്രതിഷേധം രണ്ടു മാസമായി, 'നീതിയില്ലാതെ മടക്കമില്ല' എന്ന മുദ്രാവാക്യം മുഴക്കി സെക്രട്ടറിയേറ്റിനു മുന്നിലുണ്ട്. ഈ പെണ്‍കുട്ടികളുടെ കേസ് അന്വേഷിച്ചു തുമ്പില്ലാതാക്കിയ പൊലീസും സര്‍ക്കാറും ആ ശബ്ദം കേട്ടിട്ടില്ല. ഒമ്പതും പതിമൂന്നും വയസ്സുള്ള പെണ്‍കുട്ടികള്‍ സ്വന്തം ഇഷ്ടപ്രകാരം അരുനിന്നുവെന്ന് ആക്ഷേപിച്ച പൊലീസുകാരന്‍ ഇപ്പോഴും പദവിയില്‍ തുടരുന്നുണ്ട്. അയാള്‍ ചെയ്തത് പോക്സോ നിയമപ്രകാരം അകത്താകേണ്ട ജാമ്യമില്ലാ കുറ്റമാണെന്ന് സര്‍ക്കാര്‍ സൗകര്യപൂര്‍വ്വം മറച്ചു വെയ്ക്കുന്നു. സര്‍ക്കാര്‍ വനിതാദിനം ആഘോഷിക്കാനുള്ള തിരക്കിലാണ്!.

സ്ത്രീകളും പെണ്‍കുട്ടികളും നിരന്തരം പീഡിപ്പിക്കപ്പെടുന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കെ, അല്‍പ്പംപോലും ഇടറാത്തവരും ക്ഷോഭിക്കാത്തവരും വനിതാ ദിനം ആഘോഷിക്കാനിറങ്ങുന്നത് കാപട്യമാണ്.

നമ്മുടെ നാട്ടില്‍ അസംഖ്യം രാഷ്ട്രീയ സംഘടനകളുണ്ട്. യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും തൊഴിലെടുക്കുന്നവരുടെയും സംഘടനകളുണ്ട്. അവര്‍ക്കെല്ലാം സ്ത്രീ സംഘടനകളുമുണ്ട്. ഒറ്റയ്ക്കൊറ്റയ്ക്കു പൊരുതുന്ന ഏതാനും ചിലരല്ലാതെ ആരും തിരിഞ്ഞു നോക്കിയിട്ടില്ല. വാളയാറിലെ പെണ്‍കുട്ടികളുടെ നിലവിളി കേള്‍ക്കാതെയുള്ള ഈ വര്‍ഷത്തെ ഏതു വനിതാ ദിനാചരണവും അശ്ലീലമാണ്. സ്ത്രീകളും പെണ്‍കുട്ടികളും നിരന്തരം പീഡിപ്പിക്കപ്പെടുന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കെ, അല്‍പ്പംപോലും ഇടറാത്തവരും ക്ഷോഭിക്കാത്തവരും വനിതാ ദിനം ആഘോഷിക്കാനിറങ്ങുന്നത് കാപട്യമാണ്.

ക്ലാരാ സെറ്റ്കിന്റെയും റോസാ ലക്സംബര്‍ഗിന്റെയും സമത്വ രാഷ്ട്രീയ ചിന്തയില്‍നിന്നാണ് സ്ത്രീ ദിനം പിറന്നു വീണത്. ആ രാഷ്ട്രീയ ബോധ്യത്തിന്റെയും സമര വീര്യത്തിന്റെയും സ്ഫോടനമില്ലെങ്കില്‍ വെറും കെട്ടുകാഴ്ച്ചകളായി ദിനാചരണങ്ങള്‍ നിറം മങ്ങും. വാളയാറിലെ പെണ്‍കുട്ടികളുടെ അവകാശ ദിനമാവണം കേരളത്തില്‍ ഇത്തവണ മാര്‍ച്ച് 8. ആ ചോരയോടു നീതി പുലര്‍ത്താന്‍ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും പെരുംപടപ്പുറപ്പാടുണ്ടാവട്ടെ.

Contact the author

Recent Posts

K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 2 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More