കര്‍ഷകരുമായുളള ഒത്തുതീര്‍പ്പ് വൈകിപ്പിക്കുന്നത് മറ്റു ചിലരെന്ന് കേന്ദ്രം

ഡല്‍ഹി: കര്‍ഷകരുമായുളള ഒത്തുതീര്‍പ്പ് വൈകിപ്പിക്കുന്നത് മറ്റു ചിലരാണെന്ന് കേന്ദ്രം. വിവാദ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാരിന്റെ പത്താംഘട്ട ചര്‍ച്ച നടക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ പുതിയ പരാമര്‍ശം. മാസങ്ങളായി തുടരുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ഇരുപക്ഷവും ആഗ്രഹിക്കുന്നുണ്ട് എന്നാല്‍ മറ്റു ചിലരുടെ ഇടപെടല്‍ മൂലമാണ് ഒത്തുതീര്‍പ്പ് വൈകുന്നതെന്ന് കേന്ദ്രമന്ത്രി പുരുഷോത്തം രൂപാല പറഞ്ഞു.

പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷക സമൂഹത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചാണ് എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. നല്ല കാര്യങ്ങള്‍ ചെയ്യുമ്പോഴോ പുതിയ നടപടികളെടുക്കുമ്പോഴോ തടസങ്ങള്‍ നേരിടുന്നത് സ്വാഭാവികമാണ്. കര്‍ഷകര്‍ അവരുടെ ഇഷ്ടങ്ങളനുസരിച്ച് പരിഹാരം ആവശ്യപ്പെടുന്നതിനാല്‍ പരിഹരിക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കേന്ദ്രവും കര്‍ഷകരുമായുളള അടുത്ത ഘട്ട ചര്‍ച്ച നാളെ ഉച്ചക്ക് പന്ത്രണ്ട് മണിക്ക് വിജ്ഞാന്‍ഭവനില്‍ നടക്കും. പ്രതിസന്ധി പരിഹരിക്കുന്നതിനായി സുപ്രീംകോടതി നാലംഗ പാനലിനെ ഏര്‍പ്പെടുത്തിയിരുന്നു. കേന്ദ്രവും കര്‍ഷക പ്രതിനിധികളുമായി നടന്ന കഴിഞ്ഞ ഒന്‍പതു ചര്‍ച്ചകളും പരാജയപ്പെട്ടിരുന്നു.

Contact the author

National Desk

Recent Posts

National Desk 19 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 21 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 22 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 23 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 1 day ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More