എല്ലാറ്റിനും പണമുണ്ട്; വേവലാതി വേണ്ട - ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ജനക്ഷേമകരമായ പദ്ധതികള്‍ക്ക് പണമുണ്ടോ എന്ന വേവലാതിപൂണ്ടു നടക്കുന്നവര്‍ വെറുതെ ആശങ്ക സൃഷ്ടിക്കുകയാണ് എന്ന് ധനമന്ത്രി ഡോ. തോമസ്‌ ഐസക് പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് ക്ഷേമം എന്ന പരിപാടിയാണ് മുന്നോട്ടുവെച്ചത്. അസാധ്യമായത് സാധ്യമാക്കുകയാണ്. അതിലൂടെ ഇടതുപക്ഷത്തിന്റെ ബദല്‍ പരിപാടിയാണ് ബജറ്റ് മുന്നോട്ടുവെച്ചത്. അതിനുവേണ്ട പണം ഉണ്ടെന്നും ധനമന്ത്രി പറഞ്ഞു. 

20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള കെ - ഡിസ്ക്കിനു വേണ്ടി 200 കോടി മാറ്റിവെച്ചിട്ടുണ്ട്. ഉപജീവനത്തോഴിലാളികളുടെ കാര്യത്തില്‍ 100 ദിന പരിപാടിയിലൂടെ ഒന്നര ലക്ഷം തൊഴില്‍ ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. നിലവിലുള്ള സ്കീമുകള്‍ കൂട്ടിച്ചേര്‍ത്താണ് ഈ പരിപാടി നടപ്പാക്കുക. ഇതിനു പ്രത്യേകം പണം കണ്ടെത്തേണ്ടി വരില്ലയെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ധനമന്ത്രി ഡോ. തോമസ്‌ ഐസക് വ്യക്തമാക്കി.

പ്രഖ്യാപനങ്ങളില്‍ ഒന്നും തന്നെ അപ്രായോഗികമായി ഇല്ല. ആഗോള തൊഴിലില്‍ വലിയ മാറ്റങ്ങള്‍ വരികയാണ്. ലോക തലത്തില്‍ വരുന്ന ഈ മാറ്റങ്ങള്‍ എത്രത്തോളം കേരളത്തിന് അനുകൂലമായി ഉപയോഗിക്കാന്‍ കഴിയും എന്നാണ് നാം അന്വേഷിക്കുന്നത്. അതിന ശേഷിയുള്ള സ്ഥാപനഗല്‍ കേരളത്തില്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. അങ്ങനെയൊന്നുണ്ടോ എന്നാ ചോദ്യത്തിനുള്ള മറുപടിയാണ് കിഫ്ബിയെന്നും ധനമന്ത്രി പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 18 hours ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 20 hours ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 1 day ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 1 day ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 1 day ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More
Web Desk 1 day ago
Keralam

ഗായകനും സംഗീതജ്ഞനുമായ കെ ജി ജയന്‍ അന്തരിച്ചു

More
More