രാജ്യത്തെ ആദ്യ എയർ ടാക്സി യാഥാര്‍ഥ്യമായി; നിരക്ക് 1755 രൂപ മുതല്‍

രാജ്യത്തെ ആദ്യ എയർ ടാക്സി സർവീസിന് ഹരിയാനയിൽ തുടക്കമായി. ഉഡാൻ ചണ്ഡീഗഢിൽ നിന്നും ഹിസാർ വരെയുള്ള ആദ്യ സർവീസ് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ‌ഉദ്ഘാടനം ചെയ്തു. 45 മിനിറ്റിൽ പൂർത്തിയാവുന്ന ഹിസാർ — ചണ്ഡീഗഢ് യാത്രയ്ക്ക് 1,755 രൂപ മുതലാണു ടിക്കറ്റ് നിരക്ക്.

നാല് സീറ്റുകളാണ് എയർ ടാക്സിയിൽ ഉണ്ടായിരിക്കുക. പൈലറ്റിനെ കൂടാതെ മൂന്ന് പേർക്ക് യാത്ര ചെയ്യാം. മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിലാണ് സഞ്ചാരം. പണച്ചെലവ് കുറവാണെന്നതാണ് എയർ ടാക്സിയുടെ മറ്റൊരു പ്രത്യേകത. ഇരട്ട എൻജിനും നാലു സീറ്റുമുള്ള ടെക്നാം പി 2006ടി വിമാനമാണ് എയർ ടാക്സി സർവീസിനായി ഉപയോഗിക്കുന്നത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഹിസാർ — ചണ്ഡീഗഢ് സർവീസിനു പിന്നാലെ അടുത്ത ആഴ്ച ഹിസാർ — ഡെഹ്റാഡൂൺ റൂട്ടിലും എയർ ടാക്സി സേവനം ആരംഭിക്കുന്നുണ്ട്. ജനുവരി 23 മുതൽ ഹിസാറിൽ നിന്നു ധർമശാലയിലേക്കും വിമാന സർവീസ് തുടങ്ങും.

Contact the author

National Desk

Recent Posts

National Desk 4 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 5 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 7 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 1 day ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More