കര്‍ഷക സമരം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് സമാനം - രാഹുല്‍ ഗാന്ധി

ഡല്‍ഹി: കേന്ദ്രത്തിനെതിരായ കര്‍ഷകരുടെ പ്രതിഷേധം സത്യാഗ്രഹമാണെന്ന് രാഹുല്‍ ഗാന്ധി. അഹങ്കാരിയായ മോദിയുടെ സര്‍ക്കാരിനെതിരെ രാജ്യത്തിന്റെ അന്നദാതാക്കള്‍ അവരുടെ അവകാശങ്ങള്‍ക്കായി സത്യാഗ്രഹം നടത്തുകയാണ്. ഇന്ന് രാജ്യം മുഴുവന്‍ കാര്‍ഷിക നിയമങ്ങള്‍ക്കും പെട്രോള്‍ ഡീസല്‍ വിലക്കയറ്റത്തിനെതിരെയും ശബ്ദമുയര്‍ത്തുകയാണ്. എല്ലാവരും ഈ സത്യാഗ്രഹത്തിന്റെ ഭാഗമാകണമെന്നും രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്തു.

1947ലെ ഇന്ത്യയുടെ സ്വാതന്ത്ര്യസമരവും അവകാശങ്ങള്‍ക്കുവേണ്ടിയുളള കര്‍ഷകരുടെ പോരാട്ടവും ഒരുപോലാണെന്ന് അദ്ദേഹം വ്യക്തമാക്കി. വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി കര്‍ഷകരാണ് മാസങ്ങളായി തലസ്ഥാനത്ത് പ്രതിഷേധിക്കുന്നത്. അതേസമയം കര്‍ഷകരുമായുളള കേന്ദ്ര സര്‍ക്കാരിന്റെ ഒന്‍പതാംഘട്ട ചര്‍ച്ച ഇന്ന് നടക്കും. കേന്ദ്ര മന്ത്രിമാരായ നരേന്ദ്രസിംഗ് ടോമറും പീയുഷ് ഗോയലുമാണ് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുക.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച് രാഹുല്‍ ഗാന്ധിയടക്കമുളള കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തും. ഇന്നത്തെ ചര്‍ച്ചയില്‍ നിയമങ്ങള്‍ റദ്ദാക്കുന്നത് സംബന്ധിച്ച തീരുമാനമായില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുമെന്ന് അണ്ണാ ഹസാരെ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.

Contact the author

National Desk

Recent Posts

National Desk 4 hours ago
National

ഇന്ത്യാ മുന്നണി മോദിയുടെ 'അഴിമതി സ്‌കൂള്‍' പൂട്ടിക്കും- രാഹുല്‍ ഗാന്ധി

More
More
National Desk 10 hours ago
National

പളളിക്കുനേരെ 'അമ്പെയ്ത്' വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍ ; വീഡിയോ വൈറല്‍

More
More
National Desk 1 day ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 1 day ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More