അറുപത് കര്‍ഷകരുടെ മരണമല്ല ട്രാക്ടര്‍ റാലിയാണ് കേന്ദ്രത്തിന് നാണക്കേടാവുന്നത്; രാഹുല്‍ ഗാന്ധി

ഡല്‍ഹി: അറുപത് കര്‍ഷകരുടെ മരണമല്ല മറിച്ച്, ട്രാക്ടര്‍ റാലിയാണ് കേന്ദ്രത്തിന് നാണക്കേടാവുന്നതെന്ന് രാഹുല്‍ ഗാന്ധി. റിപ്പബ്ലിക് ദിനത്തില്‍ നടത്താനിരിക്കുന്ന കര്‍ഷകരുടെ റാലി തടയാന്‍ ലക്ഷ്യമിട്ട് കേന്ദ്രം കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ റാലി നടത്തിയാല്‍ അത് രാജ്യത്തിന് നാണക്കേടാവും എന്നാണ് കേന്ദ്രം സുപ്രീംകോടതിയില്‍ നിലപാടെടുത്തത്. ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികനിയമങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടെ പ്രതികൂല കാലാവസ്ഥയെ അതിജീവിക്കാന്‍ കഴിയാതെയും മറ്റുമായി അറുപതിലേറേ കര്‍ഷകര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

സെപ്റ്റംബറില്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള ലക്ഷക്കണക്കിന് കര്‍ഷകരാണ് പ്രതിഷേധിക്കുന്നത്. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന കര്‍ഷകരുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. എന്നാല്‍ നിയമങ്ങള്‍ റദ്ദാക്കാതെ പിന്നോട്ടില്ലെന്ന നിലപാടില്‍ തന്നെയാണ് കര്‍ഷകര്‍.

Contact the author

National Desk

Recent Posts

National Desk 12 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 15 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 15 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 16 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 17 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More